ഒരു റിച്ച് മാനും ഒരു ലോഡ് നുണകളും; ചിരിനിറച്ച് ബേസിൽ ജോസഫിന്റെ 'നുണക്കുഴി' ട്രെയ്‌ലർ

12th മാൻ, കൂമൻ എന്നീ സിനിമകൾ എഴുതിയ കെ.ആർ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
ഒരു റിച്ച് മാനും ഒരു ലോഡ് നുണകളും; ചിരിനിറച്ച് ബേസിൽ ജോസഫിന്റെ 'നുണക്കുഴി' ട്രെയ്‌ലർ
Published on

ബേസിൽ ജോസഫ്, ഗ്രേസ് ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി'യുടെ ട്രെയിലര്‍ പുറത്ത്. ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റെർറ്റൈനെർ തന്നെയാകും 'നുണക്കുഴി' എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. 12th മാൻ, കൂമൻ എന്നീ സിനിമകൾ എഴുതിയ കെ.ആർ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും. സരിഗമയുടെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറും നിര്‍മിക്കുന്ന ചിത്രം ബെഡ് ടൈം സ്റ്റോറീസ് ആണ് അവതരിപ്പിക്കുന്നത്. സിനിമ ആശിര്‍വാദ് റിലീസ് വിതരണം ചെയ്യും.

ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യൂസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിൽ മറ്റു വേഷങ്ങളിൽ എത്തുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിനായക് വി എസ് നിർവഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com