കോമഡി എന്റെര്‍റ്റൈനെറുമായി ബേസില്‍ ജോസഫ്; 'മരണ മാസ്സ്' ഫസ്റ്റ് ലുക്ക് പുറത്ത്

നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്
കോമഡി എന്റെര്‍റ്റൈനെറുമായി ബേസില്‍ ജോസഫ്; 'മരണ മാസ്സ്' ഫസ്റ്റ് ലുക്ക് പുറത്ത്
Published on


ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു സമ്പൂര്‍ണ്ണ കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ആദ്യാവസാനം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്.

ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന ചിത്രം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, കള, വഴക്ക്, അദൃശ്യജാലകങ്ങള്‍ എന്നിവക്ക് ശേഷം ടോവിനോ തോമസ് നിര്‍മാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണ മാസ്സിനുണ്ട്. ഏറെ രസകരവും സ്‌റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.


ഗോകുല്‍നാഥ് ജി എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താന്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ- ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, സംഘട്ടനം- കലൈ കിങ്സണ്‍, കോ ഡയറക്ടര്‍- ബിനു നാരായണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്- ഹരികൃഷ്ണന്‍, ഡിസൈന്‍സ്- സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍- ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, ഐക്കണ്‍ സിനിമാസ്. പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com