മലയാളത്തിൽ 'അതിരടി', തമിഴിൽ 'രാവടി'; ബേസിൽ ജോസഫ് ചിത്രം ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിംപ്സും പുറത്ത്

നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്
'രാവടി' ഫസ്റ്റ് ലുക്ക്
'രാവടി' ഫസ്റ്റ് ലുക്ക്
Published on
Updated on

കൊച്ചി: സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന 13ാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്‌സും പുറത്ത്. ബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ ടീം പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ പേര് 'രാവടി' എന്നാണ്. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക്, ക്യാരക്ടർ ഗ്ലിംപ്സ് എന്നിവ പുറത്തു വിട്ടത്. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മർ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഈ ഫൺ എന്റർടെയ്‌നർ ചിത്രത്തിന്റെ സഹനിർമാണം എൽ.കെ. വിഷ്ണുവാണ്.

ബേസിൽ ജോസഫ്, എൽ.കെ. അക്ഷയ് കുമാർ എന്നിവർ കൂടാതെ ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി. എ. ഷരീഖ് ഹസൻ, നടി ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'സിറൈ' എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ.കെ. അക്ഷയ് കുമാർ. ഒരു സമ്പൂർണ കോമഡി എന്റർടയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, എൽ.കെ. അക്ഷയ് കുമാർ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകൾ ഇതിനോടകം ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

'രാവടി' ഫസ്റ്റ് ലുക്ക്
ഫാമിലി എന്റർടെയ്‌നർ 'സുഖമാണോ സുഖമാണ് '; ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

ഛായാഗ്രഹണം - ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിങ്- ഭരത് വിക്രമൻ, കലാസംവിധാനം- പി എസ് ഹരിഹരൻ, വസ്ത്രങ്ങൾ - പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുൺ, മണികണ്ഠൻ, പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com