കോളിവുഡിൽ തിളങ്ങാൻ ബേസിൽ ജോസഫ്; 'റാവടി' ഷൂട്ടിങ് പൂർത്തിയായി

എൽ.കെ. അക്ഷയ് കുമാർ ആണ് ബേസിൽ ജോസഫിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്
'റാവടി' ഫസ്റ്റ് ലുക്ക്
'റാവടി' ഫസ്റ്റ് ലുക്ക്
Published on
Updated on

നവാഗതനായ വിഗ്നേഷ് വടിവേലിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'റാവടി'യുടെ ചിത്രീകരണം പൂർത്തിയായി. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മർ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന 13ാം ചിത്രമാണ് 'റാവടി'. എൽ.കെ. അക്ഷയ് കുമാർ ആണ് ബേസിൽ ജോസഫിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'സിറൈ' എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ.കെ. അക്ഷയ് കുമാർ.

'റാവടി' ഫസ്റ്റ് ലുക്ക്
മഹിഷ്‌മതിയും റിവഞ്ചിൽ വീണു! ഒൻപത് വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് 'ധുരന്ധർ 2', ആശംസകൾ നേർന്ന് 'ബാഹുബലി' നിർമാതാവ്

ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി. എ. ഷരീഖ് ഹസൻ, നടി ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു സമ്പൂർണ കോമഡി എന്റർടയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, എൽ.കെ. അക്ഷയ് കുമാർ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകൾ ഇതിനോടകം ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ഛായാഗ്രഹണം - ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിങ്- ഭരത് വിക്രമൻ, കലാസംവിധാനം- പി.എസ്. ഹരിഹരൻ, കോസ്റ്റ്യൂം - പ്രിയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- കെ. അരുൺ, മണികണ്ഠൻ, പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com