ഇനി ഓണത്തിന് തിയേറ്ററിൽ കാണാം... 'ബത്ലഹേം കുടുംബയൂണിറ്റ്' ചിത്രീകരണം പൂർത്തിയായി

നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്
ബത്ലഹേം കുടുംബയൂണിറ്റ്
Published on
Updated on

മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്'ചിത്രീകരണം പൂർത്തിയായി. ചാലക്കുടി , പൊള്ളാച്ചി , ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. 2026 ലെ ഓണം റിലീസ് ആയാണ് ചിത്രം എത്തുക.

ബത്ലഹേം കുടുംബയൂണിറ്റ്
"പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു"; മഹേഷ് നാരായണൻ ചിത്രത്തിന് വി. ശിവൻകുട്ടിയുടെ പോസിറ്റീവ് റിവ്യൂ

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ബത്ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'പ്രേമലു' സംവിധാനം ചെയ്ത ഗിരീഷ് എ.ഡി.യാണ് സംവിധായകൻ.

'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായി മാറിയ 'പ്രേമലു'വിന് പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ - 6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ.ഡി.യും കിരൺ ജോസിയും ചേർന്നാണ്. റൊമാന്‍റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.

ബത്ലഹേം കുടുംബയൂണിറ്റ്
'കര'യിൽ മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞുപോയി; നിരാശ പങ്കുവച്ച് ആരാധകർ

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം.

News Malayalam 24x7
newsmalayalam.com