‘ബെൻസ്’ സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി; ചിത്രങ്ങൾ പങ്കുവച്ചു

ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
Benz movie stills of Nivin Pauly
Source: Instagram/ Nivin Pauly
Published on
Updated on

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ബക്കിയരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ബെൻസി’ൻ്റെ (Benz) പുതിയ ഷെഡ്യൂൾ നടൻ നിവിൻ പോളി പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി അദ്ദേഹം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു.

ഇരുളിൽ നിന്നും നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (LCU) ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകൻ. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Benz movie stills of Nivin Pauly
എന്താകും ഇത്തവണത്തെ 'കുട്ടി സ്റ്റോറി'; വിജയ്‌യുടെ 'ജനനായകൻ' ഓഡിയോ ലോഞ്ച് മലേഷ്യയിൽ, തീയതി പുറത്ത്

കൂടാതെ രവി മോഹനും ഒരു പ്രധാന കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നിവിൻ പോളിക്കൊപ്പം വിജയ് ഉണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ മുൻപ് ഉയർന്നത്. സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.

റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ഭാഗ്യരാജ് കണ്ണൻ. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു.

Benz movie stills of Nivin Pauly
സനാതന ഹൈന്ദവ ധർമം, സർജിക്കൽ സ്ട്രൈക്ക്, പിന്നെ ബാലയ്യയുടെ അടിയോടടി; 'അഖണ്ഡ 2' ട്രെയ്‌ലർ പുറത്ത്

ഫിലോമിന്‍ രാജ് ചിത്രത്തിൻ്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com