"നീ ലാലിന്റെ ചക്കരക്കുട്ടൻ തന്നെ, അൽ പാച്ചിനോയെ ഓർത്തുപോയി"; അഭിനന്ദിച്ച് ഭദ്രൻ

റിലീസ് ചെയ്ത് ആറാം ദിവസമാണ് 'ഡീയസ് ഈറെ'യുടെ ആഗോള കളക്ഷൻ 50 കോടി രൂപ പിന്നിട്ടത്
അൽ പാച്ചിനോ, പ്രണവ് മോഹൻലാൽ
അൽ പാച്ചിനോ, പ്രണവ് മോഹൻലാൽSource: X
Published on

കൊച്ചി: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. സിനിമയിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനത്തെയും സംവിധായകൻ പ്രശംസിച്ചു. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ഉടനീളം കണ്ടുവെന്നും ഹോളിവുഡ് നടൻ അൽ പാച്ചിനോയെ ഓർത്തുപോയി എന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

'ക്രോധത്തിന്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് 'ഡീയസ് ഈറെ തിയേറ്ററുകളിൽ എത്തിയത്. ഒക്ടോബർ 31ന് ആഗോള റിലീസായി എത്തിയ ഈ ഹോറർ ചിത്രം റിലീസ് ചെയ്ത് ആറാം ദിവസമാണ് ആഗോള കളക്ഷൻ 50 കോടി രൂപ പിന്നിട്ടത്. കേരളത്തിന് അകത്തും പുറത്തും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിക്കുന്നത്.

അൽ പാച്ചിനോ, പ്രണവ് മോഹൻലാൽ
ഇത് രാജകീയ വരവ്; വൃഷഭ ആഗോള റിലീസ് ക്രിസ്മസിന്

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാഹുൽ സദാശിവന്റെ "ഭൂതകാലം" അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി...

പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു.

ഇപ്പോൾ ഇറങ്ങിയ "Diés Iraé" എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സിൽ ഒരു urge ഉണ്ടായി.

ഈ സിനിമകളുടെ ജോണറുകളിൽ എല്ലാം സമാനതകൾ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി.

സത്യസന്ധമായ ഒരു content പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം.

Well Done Rahul

പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച

Al pacino യെ ഞാൻ ഓർത്തുപോയി..

സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു attire നും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ച വരയിൽ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.

"Hey pranav, നീ ലാലിൻറെ ചക്കരകുട്ടൻ തന്നെ "

ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും , സൈലെൻസുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയൻറ് ബാക്ക്ഗ്രൗണ്ട് സ്കോറും fabulous.

ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com