ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളിയും മമിതയും, 'പ്രേമലു'വിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എ ഡി

റൊമാന്‍റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.
ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു
ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചുSource; ന്യൂസ് മലയാളം 24X7
Published on
Updated on

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ബത്ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'പ്രേമലു' സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് സംവിധായകൻ.

ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു
"താടി വളരുന്നില്ല, അതുകൊണ്ട് അത്തരം വേഷങ്ങളും പറ്റില്ല, രൂപം ഇങ്ങനെയായതുകൊണ്ട് പ്ലസ് ടു വിദ്യാര്‍ഥിയായി അഭിനയിക്കാം"

'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായി മാറിയ 'പ്രേമലു'വിന് പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ - 6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്‍റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com