ഭാവന-ഷാജി കൈലാസ് ചിത്രം 'ഹണ്ട്'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രം ഓഗസ്റ്റ് 23ന് ചിത്രം തിയേറ്ററിലെത്തും
ഭാവന
ഭാവന
Published on

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 23ന് ചിത്രം തിയേറ്ററിലെത്തും. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഹണ്ട്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. ഒരു മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തില്‍ ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ അദിതി രവി, രണ്‍ജി പണിക്കര്‍, അനു മോഹന്‍, ചന്ദുനാഥ്, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, നന്ദു ലാല്‍, വിജയകുമാര്‍, ബിജു പപ്പന്‍, ദിവ്യാ നായര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

നിഖില്‍ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജാക്‌സണ്‍ ജോണ്‍സണാണ്. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ടോളര്‍- സഞ്ജു ജെ ഷാജി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി, പ്രതാപന്‍ കല്ലിയൂര്‍, കലാസംവിധാനം- ബോബന്‍, ഗാനങ്ങള്‍- സന്തോഷ് വര്‍മ, മേക്കപ്പ്- പി വി ശങ്കര്‍, കോസ്റ്റ്യും ഡിസൈന്‍- ലിജി പ്രേമന്‍, ഓഫീസ് നിര്‍വഹണം- ദില്ലി ഗോപന്‍, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍- മനു സുധാകര്‍, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍, പിആര്‍ഒ ശബരി


Related Stories

No stories found.
News Malayalam 24x7
newsmalayalam.com