വിദ്യ ബാലന്റെ തിരിച്ചുവരവ്; 'ഭൂല്‍ ഭുലയ്യ 3' ടീസര്‍

2007ല്‍ പുറത്തിറങ്ങിയ ഭൂല്‍ ഭുലയ്യയുടെ ആദ്യ ഭാഗത്തിന് ശേഷം വിദ്യ ബാലന്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഭൂല്‍ ഭുലയ്യ 3
വിദ്യ ബാലന്റെ തിരിച്ചുവരവ്; 'ഭൂല്‍ ഭുലയ്യ 3' ടീസര്‍
Published on



കാര്‍ത്തിക് ആര്യന്‍, വിദ്യ ബാലന്‍, തൃപ്തി ദിമ്രി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭൂല്‍ ഭുലയ്യ 3യുടെ ടീസര്‍ പുറത്തിറങ്ങി. ഭൂല്‍ ഭുലയ്യ 2 സംവിധാനം ചെയ്ത അനീസ് ബാസ്‌മേ തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും സംവിധായകന്‍. 2007ല്‍ പുറത്തിറങ്ങിയ ഭൂല്‍ ഭുലയ്യയുടെ ആദ്യ ഭാഗത്തിന് ശേഷം വിദ്യ ബാലന്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഭൂല്‍ ഭുലയ്യ 3. ഭൂല്‍ ഭുലയ്യയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

'ആമി ജേ തോമാര്‍' എന്ന ഗാനത്തോടെയാണ് ടീസര്‍ തുടങ്ങുന്നത്. ചിത്രത്തില്‍ രൂഹ് ബാബ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തിക് ആര്യന്‍ അവതരിപ്പിക്കുന്നത്. തൃപ്തി ദിമ്രി കാര്‍ത്തിക് ആര്യന്റെ നായികാ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ മാധുരി ധീക്ഷിതും ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ടീസറില്‍ മാധുരി ധീക്ഷിത് ഇല്ല.

ആകാശ് കൗശിക് ആണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഭൂല്‍ ഭുലയ്യ 3 കോമഡി എന്നതിന് അപ്പുറത്തേക്ക് ഹൊറര്‍ ജോണറില്‍ പെടുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

2022ലെ ഹിറ്റ് സിനിമയായിരുന്നു കാര്‍ത്തിക് ആര്യന്റെ ഭൂല്‍ ഭുലയ്യ 2. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 185 കോടി കളക്ട് ചെയ്തിരുന്നു. ചിത്രത്തില്‍ തബു, കിയാര അദ്വാനി എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com