ബിബിന്‍ ജോര്‍ജും, നാല് നായികമാരും; 'കൂടല്‍' പോസ്റ്റര്‍ പുറത്ത്

ഒരു കളര്‍ ഫുള്‍ മ്യൂസിക് ട്രാവല്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ത്രില്ലര്‍ ചിത്രമാണ് കൂടല്‍
ബിബിന്‍ ജോര്‍ജും, നാല് നായികമാരും; 'കൂടല്‍' പോസ്റ്റര്‍ പുറത്ത്
Published on


ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാനു കാക്കൂരും, ഷാഫി എപ്പിക്കാടും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കൂടല്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഷാഫി എപ്പിക്കാടാണ് ചിത്രത്തിന്റെ രചന. മലയാളികളുടെ മാറുന്ന യാത്ര സംസ്‌കാരമായ അപരിചിതര്‍ ഒരുമിച്ച് കൂടുന്ന ക്യാംപിങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഒരു കളര്‍ ഫുള്‍ മ്യൂസിക് ട്രാവല്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ത്രില്ലര്‍ ചിത്രമാണ് കൂടല്‍. എട്ടോളം പാട്ടുകള്‍ കൊണ്ട് ശ്രദ്ധേയമായ സിനിമ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ജിതിന്‍ കെ.വിയാണ് ചിത്രത്തിന്‍റെ നിർമാതാവ്. 



മറീന മൈക്കിള്‍, റിയ ഇഷ, അനു സോനോര, നിയ വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അവരെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ലാലി മരിക്കാര്‍, വിജയകൃഷ്ണന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെ ശ്രദ്ധേയരായ താരങ്ങളും സിനിമയുടെ ഭാഗമാണ്. ഷജീര്‍ പപ്പയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com