ബോളിവുഡ് നടി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തതെന്ന് പൊലീസ്

മുംബൈയിലെ അപ്പാർട്മെന്റിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം
ബോളിവുഡ് നടി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തതെന്ന് പൊലീസ്
Published on
Updated on

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറ ടെറസിൽ നിന്ന് വീണു മരിച്ചു. ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മുംബൈയിലെ അപ്പാർട്മെന്റിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

മലൈകയുടെ മുൻ ഭർത്താവ് അർബാസ് ഖാനും പൊലീസും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോയെന്ന് പൊലീസ് അറിയിച്ചു.

Read More: ഈ തീരുമാനം എന്റെ അറിവും സമ്മതവും ഇല്ലാതെ; ജയംരവിയുടെ വിവാഹമോചന പ്രഖ്യാപനത്തിനെതിരെ ആരതി


മഹാരാഷ്ടയിലെ താനെയിലാണ് മലൈക അറോറ ജനിക്കുന്നത്. തന്റെ 11 വയസ്സുമുതൽ മാതാപിതാക്കൾ പിരിഞ്ഞു ജീവിക്കുകയായിരുന്നുവെന്ന് മലൈക മുൻപ് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം മലൈകയും സഹോദരിയും മാതാവിനൊപ്പമാണ് വളർന്നത്. മലയാളിയായ ജോയ്‌സ് പോളികാർപ് ആണ് അനിൽ അറോറയുടെ ഭാര്യ. അനിൽ അറോറ പഞ്ചാബി സ്വദേശിയാണ്. മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായാ ഇദ്ദേഹം, ബിസിനസ്സ്, സിനിമ വിതരണം എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com