

ദക്ഷിണ കൊറിയയിൽ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാർപ്പറ്റിൽ മലയാളി തനിമയുള്ള പരമ്പരാഗത വേഷത്തിൽ 'ചെവിട്ടോർമ്മ' (The Soul Whisperer) സിനിമയുടെ അണിയറപ്രവർത്തകർ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിർത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം റെഡ് കാർപ്പറ്റിൽ ശ്രദ്ധാകേന്ദ്രമായത്. ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് 'ചെവിട്ടോർമ'. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്.
ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ലിയോ തദേവൂസ്, അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ എട്ടിന് മേളയിലെ പ്രശസ്തമായ 'ഏഷ്യൻ സിനിമാ പനോരമ' (A Window on Asian Cinema) വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും. ലോകസിനിമാ വേദിയിൽ മലയാള സിനിമയ്ക്ക് ഇതൊരു വലിയ അഭിമാനമുഹൂർത്തമാണ്.
ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽ നിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ, മിക്സിങ്: തപസ് നായക്, കളറിസ്റ്റ്: റോബർട്ട് ലാങ്, കലാ സംവിധാനം: റോസ്മി അനുമോദ്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നോബിൻ കുര്യൻ, പിആർഒ : ശബരി