സിനിമാ നിർമാണത്തിനെടുത്ത ക്യാമറയുടെ വാടക നൽകിയില്ല; നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

1.80 കോടി രൂപ കുടിശിക വരുത്തിയെന്നാണ് ആരോപണം...
സിനിമാ നിർമാണത്തിനെടുത്ത ക്യാമറയുടെ വാടക നൽകിയില്ല; നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
Source: Social Media
Published on
Updated on

എറണാകുളം: നടൻ ആര്യക്കെതിരെ ഹൈദരാബാദിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. അനന്തൻകാട് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ 1.80 കോടി രൂപ കുടിശിക വരുത്തിയെന്നാണ് ആരോപണം. ആര്യക്കും നിർമാതാക്കളായ ആര്യ, വിനോദ് എന്നിവർക്കും എതിരെ ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസാണ് കേസെടുത്തത്.

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത 'ടിയാൻ' എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് 'അനന്തൻകാട്'. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ വമ്പന്‍ താരനിരയാണ് ഒരുമിച്ചത്. തിരുവനന്തപുരത്തിന്റെ പഴയ പേരായ 'അനന്തൻ കാട്' എന്ന പേര് അന്വർഥമാക്കും വിധം, നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

സിനിമാ നിർമാണത്തിനെടുത്ത ക്യാമറയുടെ വാടക നൽകിയില്ല; നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
ജാഗ്രതയോടെ റെയിൽവേ, യാത്രക്കാർ ബെഡ്ഷീറ്റും പുതപ്പും മോഷ്ടിക്കുന്നു; കരാറുകാരന് നഷ്ടം 104.51 കോടി

ചിത്രത്തിൽ ആര്യക്ക് പുറമെ മുരളി ഗോപി, ഇന്ദ്രൻസ്, നിഖില വിമൽ, സുനിൽ, ദേവ് മോഹൻ, റെജീന കസാന്ദ്ര തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബി. അജനീഷ് ലോക്നാഥാണ്.

News Malayalam 24x7
newsmalayalam.com