
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. ഇപ്പോഴിതാ, ട്രെന്‍ഡിനിടെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലെ സുരേഷ് കൃഷ്ണയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ആയിരിക്കുകയാണ്. സംവിധായകൻ ആഷിഖ് അബു തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്ററിൽ, ഒരു തോക്കും കൈയിലേന്തി നില്‍ക്കുന്ന സുരേഷ് കൃഷ്ണയെ ആണ് കാണാൻ സാധിക്കുന്നത്. ഡോ. ലാസര്‍ എന്നാണ് റൈഫിള്‍ ക്ലബ്ബില്‍ സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തിന്റെ പേര്.
ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ നിര്‍മാണം. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. അനുരാഗ് കശ്യപ്, ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍, സെന്ന ഹെഗ്ഡെ, വിനീത് കുമാര്‍, റാഫി, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, നടേഷ് ഹെഗ്ഡെ, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസ്ലിയാര്‍, റംസാന്‍ മുഹമ്മദ്, പരിമള്‍ ഷായ്സ്, നവനി ദേവാനന്ദ്, സജീവ് കുമാര്‍, ഉണ്ണി മുട്ടത്ത്, കിരണ്‍ പീതാംബരന്‍, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അതേസമയം, നിരവധി പേരാണ് സുരേഷ് കൃഷ്ണയുടെ ക്യാരക്ടർ പോസ്റ്ററിന് താഴെ കണ്‍വീന്‍സിങ് സ്റ്റാർ എന്ന പറഞ്ഞുകൊണ്ട് കമന്‍റ് ഇട്ടിരിക്കുന്നത്. 'ഫസ്റ്റ് ലുക്ക് ഇറങ്ങാൻ പറ്റിയ ബെസ്റ്റ് ടൈം' എന്ന് പറഞ്ഞും ആരാധകർ കമന്‍റിടുന്നുണ്ട്.
ജോഷി ചിത്രം ക്രിസ്റ്റ്യന്‍ ബ്രദേഴ്സിലെ ജോര്‍ജുകുട്ടി അടക്കമുള്ള നടന്‍റെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മീമുകളും ട്രോള്‍ വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. 'ചീറ്റിങ് സ്റ്റാര്‍' എന്നൊരു പേരിലാണ് ഈ ട്രോളുകള്‍ ആദ്യം പ്രചരിച്ചിരുന്നതെങ്കില്‍ 'കണ്‍വീന്‍സിങ് സ്റ്റാര്‍' എന്നൊരു പേര് കൂടി സുരേഷ് കൃഷ്ണക്ക് ട്രോളന്മാര്‍ നല്‍കി കഴിഞ്ഞു. ശത്രുക്കളെ അതിവിദഗ്ധമായി സംസാരിച്ച് കണ്‍വീന്‍സ് ചെയ്ത് ചതിയില്‍പ്പെടുത്തുന്ന നടന്‍റെ കഥാപാത്രങ്ങളാണ് സുരേഷ് കൃഷ്ണയെ ട്രോളന്മാര്‍ക്കിടയില്‍ താരമാക്കിയത്.