
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി നടന്‍മാരായ ചിരഞ്ജീവിയും രാം ചരണും. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി സംഭാവന ചെയ്തു.
'കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രകൃതി ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്തില്‍ അതിയായ ദുഖമുണ്ട്. വയനാട് ദുരന്തബാധിതര്‍ക്കൊപ്പമാണ് ഞാന്‍. ദുരിതബാധിതര്‍ക്കുള്ള ഞങ്ങളുടെ പിന്തുണയായി ഞാനും ചരണും ചേര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എന്റെ പ്രാര്‍ഥനകള്‍', ചിരഞ്ജീവി എക്‌സില്‍ കുറിച്ചു.
ALSO READ : വയനാട്ടിലെ ജനങ്ങളെ നിങ്ങള്‍ കഴിയുന്ന പോലെ സഹായിക്കണം: ഫിലിംഫെയര്‍ വേദിയില്‍ മമ്മൂട്ടി
അതേസമയം നിരവധി താരങ്ങളാണ് ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ചെയ്തത്. നടന്‍ അല്ലു അർജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ഇന്നലെ നടന്‍ മോഹന്‍ലാല്‍ വയനാടിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഫിലിംഫെയര്‍ വേദിയില്‍ മമ്മൂട്ടി വയനാട്ടിലെ ജനതയ്ക്കായി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.