തെലുങ്ക് സിനിമാ സമരം: ഫിലിം ഫെഡറേഷന്‍ തൊഴിലാളികളുമായി കൂടികാഴ്ച്ച നടത്തിയെന്ന വാദം തള്ളി ചിരഞ്ജീവി

ഫിലിം ഫെഡറേഷന്‍ അംഗങ്ങളെന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ സമരം ചെയ്യുന്ന തൊഴിലാളികളുമായി ചിരഞ്ജീവി കൂടിക്കാഴ്ച്ച നടത്തിയെന്ന് അറിയിച്ചിരുന്നു.
ചിരഞ്ജീവി
ചിരഞ്ജീവി
Published on

തെലുങ്ക് സിനിമാ മേഖലയില്‍ നടക്കുന്ന സമരത്തില്‍ ഇടപെട്ടന്ന വാദങ്ങള്‍ നിഷേധിച്ച് നടന്‍ ചിരഞ്ജീവി. ഫിലിം ഫെഡറേഷന്‍ അംഗങ്ങളെന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ സമരം ചെയ്യുന്ന തൊഴിലാളികളുമായി ചിരഞ്ജീവി കൂടിക്കാഴ്ച്ച നടത്തിയെന്ന് അറിയിച്ചിരുന്നു. ആ വാദം അടിസ്ഥാനരഹിതമാണെന്നാണ് ചിരഞ്ജീവി അറിയിച്ചിരിക്കുന്നത്.

"ഫിലിം ഫെഡറേഷനിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ചില വ്യക്തികള്‍ മാധ്യമങ്ങളോട് വ്യാജ വിവരങ്ങള്‍ പങ്കിട്ടതായി എന്റെ ശ്രദ്ധയില്‍ പെട്ടു. സമരം ചെയ്യുന്ന തൊഴിലാളികളെ ഞാന്‍ സന്ദര്‍ശിച്ചെന്നും 30 ശതമാനം വേതന വര്‍ദ്ധനവ് പോലുള്ള അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഫെഡറേഷനില്‍ നിന്ന് ആരെയും കണ്ടിട്ടില്ലെന്ന കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ഇതൊരു വ്യവസായ പ്രശ്‌നമാണ്. അതില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഞാന്‍ ഉള്‍പ്പെടെയുള്ള ഒരു വ്യക്തിക്കും ഏകപക്ഷീയമായി ഉറപ്പുകള്‍ നല്‍കാന്‍ കഴിയില്ല", എന്ന് താകം എക്‌സില്‍ കുറിച്ചു.

തെലുങ്ക് സിനിമാ വ്യവസായത്തിന്റെ പരമോന്നത സ്ഥാപനം തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണെന്നും ആശങ്കകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും പരിഹാരത്തിലെത്തുകയും ചെയ്യുന്നത് ചേംബര്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിരഞ്ജീവി
"വാര്‍ 2ല്‍ സഹനടന്മാരായി തുടങ്ങി, ഒടുവില്‍ ഞങ്ങള്‍ സഹോദരങ്ങളായി"; ജൂനിയര്‍ എന്‍ടിആറിനെ കുറിച്ച് ഋത്വിക് റോഷന്‍

"അതിനാല്‍ ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവര്‍ക്കിടയിലും ആശയകുഴപ്പം സൃഷ്ടിക്കും വിധത്തിലുള്ള അടിസ്ഥാനരഹിതമായ ഈ അവകാശവാദങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം തുടക്കത്തില്‍ തെലുങ്ക് ഫിലിം ഫെഡറേഷന്‍ അംഗങ്ങള്‍ 30 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുവെന്ന് അറിയിച്ച് ഫിലിം ചേംബര്‍ കര്‍ശനമായ ഒരു നിര്‍ദേശം പുറത്തുവിട്ടിരുന്നു.

"നിയമപ്രകാരം നിലവിലുള്ള മിനിമം വേതനത്തേക്കാള്‍ വളരെ ഉയര്‍ന്ന വേതനം വിദഗ്ധ തൊഴിലാളികള്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും ഞങ്ങള്‍ ഇതിനകം നല്‍കുന്നുണ്ട്. ഇപ്പോള്‍ ഉള്ള തടസം സിനിമാ നിര്‍മാണത്തെ മോശമായി ബാധിക്കും. പതിറ്റാണ്ടുകളായി അവരുടെ അംഗങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഫെഡറേഷന്റെ ഈ നടപടിയെ ചേംബര്‍ എതിര്‍ക്കുന്നു", എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഈ വിഷയത്തില്‍ ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനായി ചേംബര്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. പരിഹാരം ഉണ്ടാകുന്നത് വരെ സ്വതന്ത്രമായ നടപടികളോ യൂണിയനുകളുമായുള്ള പ്രത്യേക തീരുമാനങ്ങളോ കര്‍ശനമായി ഒഴിവാക്കണമെന്ന് നിര്‍മാതാക്കളോട് ചേംബര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com