ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാര്‍ ; ചിരഞ്ജീവിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

1978 സെപ്റ്റംബര്‍ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്
ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാര്‍ ; ചിരഞ്ജീവിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
Published on


തെലുങ്ക് താരം ചിരഞ്ജീവി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പട്ടികയില്‍ ഇടം നേടി. ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാര്‍ പദവി എന്ന ഗിന്നസ് റെക്കോര്‍ഡ് നേട്ടമാണ് ചിരഞ്ജീവി കരസ്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗിന്നസ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ ചിരഞ്ജീവിയെ ആദരിക്കുകയും ചെയ്തു.

സിനിമ ജീവിതം തുടങ്ങിയ ശേഷം 46 വര്‍ഷങ്ങള്‍കൊണ്ട് 537 പാട്ടുകളിലാണ് ചിരഞ്ജീവി അഭിനയിച്ചത്. ഇതിലൂടെ താരം 24,000 നൃത്തച്ചുവടുകള്‍ വെച്ചു. ഇതിനാലാണ് ചിരഞ്ജീവിക്ക് ഗിന്നസ് ലോക റെക്കോര്‍ഡ് കിട്ടിയത്. 1978 സെപ്റ്റംബര്‍ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്. അതിനാല്‍ കഴിഞ്ഞ ദിവസമാണ് ആദരിക്കല്‍ ചടങ്ങ് അധികൃതര്‍ സംഘടിപ്പിച്ചത്.

ബോളിവുഡ് താരം ആമിര്‍ ഖാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 'ചിരഞ്ജീവിയുടെ ഏതെങ്കിലും ഒരു ഗാനം കാണുകയാണെങ്കില്‍ ഹൃദയം അതിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവിക്കാം. ഓരോ ചലനങ്ങളും ആസ്വദിച്ചാണ് ചിരഞ്ജീവി ചെയ്യുന്നത്. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് അദ്ദേഹത്തില്‍നിന്ന് കണ്ണെടുക്കാനാവില്ല. ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ ചിരഞ്ജീവിയെ തേടിയെത്തട്ടെ', ആമിര്‍ ഖാന്‍ പറഞ്ഞു. ചിരഞ്ജീവിയുടെ മകള്‍ സുഷ്മിത കോനിഡേല, കുടുംബാംഗങ്ങളും നടന്മാരുമായ വരുണ്‍ തേജ്, സായ് ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com