ഇനി വൈലന്‍സ് കാണിക്കാന്‍ ചിരഞ്ജീവി; ശ്രീകാന്ത് ഒഡേല ചിത്രം അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്

ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമായിരിക്കും ഇത്
ഇനി വൈലന്‍സ് കാണിക്കാന്‍ ചിരഞ്ജീവി; ശ്രീകാന്ത് ഒഡേല ചിത്രം അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്
Published on
Updated on


നടന്‍ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. യുനാനിമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തെലുങ്ക് താരം നാനി ആണ് ചിത്രം അവതരിപ്പിക്കുന്നത്. നാനി നായകനായ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദസറ ഒരുക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ശ്രീകാന്ത് ഒഡേല. ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ ശ്രീകാന്ത് ഒഡേല ഒരുക്കാന്‍ പോകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.

ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ തീവ്രത അറിയിക്കുന്ന ഔദ്യോഗിക പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ശക്തമായ സ്വഭാവവും പ്രമേയവും സൂചിപ്പിക്കുന്ന ചുവന്ന തീമിലുള്ള പോസ്റ്റര്‍ ചിത്രത്തില്‍ വയലന്‍സിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്. അതിനൊപ്പം പോസ്റ്ററില്‍ കാണപ്പെടുന്ന 'അക്രമത്തില്‍ അയാള്‍ തന്റെ സമാധാനം കണ്ടെത്തുന്നു' എന്ന വാക്കുകള്‍, ചിരഞ്ജീവി അവതരിപ്പിക്കുന്ന ഉഗ്രവും ആകര്‍ഷകവുമായ കഥാപാത്രത്തെ കൂടുതല്‍ അടിവരയിടുന്നുണ്ട്. ആവേശകരമായ ഒരു മെഗാ മാസ്സ് സിനിമാനുഭവമാണ് ഈ കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമായിരിക്കും ഇത്.


നാനി നായകനാകുന്ന 'ദി പാരഡൈസ്' എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം, ശ്രീകാന്ത് ഒഡേല ഈ ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വൈകാതെ പുറത്തു വിടും. രചന- സംവിധാനം- ശ്രീകാന്ത് ഒഡേല, നിര്‍മ്മാണം- സുധാകര്‍ ചെറുകുറി ബാനര്‍- എസ്എല്‍വി സിനിമാസ്, അവതരണം- യുനാനിമസ് പ്രൊഡക്ഷന്‍സ്, നാനി, പിആര്‍ഒ- ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com