
ചിയാന്‍ വിക്രമും സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒന്നിച്ച് ധ്രുവ നച്ചത്തിരത്തിന്റെ റിലീസിനായി വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്നു. 2024ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വീണ്ടും മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം 2025 മെയ് മാസത്തില്‍ തിയേറ്ററിലെത്തുമെന്നാണ് പുതിയ വിവരം. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
മെയ് 1നായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ചിത്രം സൂര്യയുടെ റെട്രോയ്‌ക്കൊപ്പം ക്ലാഷ് റിലീസ് ആയിരിക്കും. സിനിമ വൈകുന്നതിനെ കുറിച്ച് ഗൗതം മേനോന്‍ ഫിലിം കംപാനിയനോട് പറഞ്ഞത് ഇങ്ങനെയാണ്. 'ഹൃദയഭേദകമായിരുന്നു. എനിക്ക് ഭയങ്കര അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അത് എന്റെ കുടുംബത്തേയും ബാധിച്ചു', ഗൗതം മേനോന്‍ പറഞ്ഞു.
2017ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നു. 2023ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണ്ണമായും പൂര്‍ത്തിയാകുന്നത്. അതിന് ശേഷം ഇതുവരെ ചിത്രം റിലീസ് ചെയ്തിട്ടില്ല.
ചിയാന്‍ വിക്രം, ഋതു വര്‍മ്മ, സിമ്രാന്‍, പാര്‍ഥിബന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ തുടങ്ങിയവരാണ് ഈ സ്‌പൈ ത്രില്ലറില്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ സംഗീതസംവിധായകന്‍ ഹാരിസ് ജയരാജും എഡിറ്റര്‍ ആന്റണിയും ഉള്‍പ്പെടുന്നു.