ചൂരല്‍മല ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കി ജ്യോതികയും സൂര്യയും കാര്‍ത്തിയും

വയനാടിന് കൈത്താങ്ങായി നടി ജ്യോതികയും നടന്‍മാരായ സൂര്യയും കാര്‍ത്തിയും
സൂര്യ, ജ്യോതിക, കാർത്തി
സൂര്യ, ജ്യോതിക, കാർത്തി
Published on

ഉരുള്‍പൊട്ടലില്‍ നടുങ്ങി നില്‍ക്കുന്ന വയനാടിന് കൈത്താങ്ങായി നടി ജ്യോതികയും നടന്‍മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് മൂന്ന് പേരും ചേര്‍ന്ന് സംഭാവന നല്‍കിയത്. നേരത്തെ നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നടന്‍ വിക്രം 20 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ 5 കോടി രൂപ ധനസഹായം കൈമാറിയിരുന്നു.


അതേസമയം ദുരന്തത്തില്‍ ഇതുവരെ 284 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കയുണ്ട്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന്, വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇതില്‍ എട്ട് എണ്ണം ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ്. ഈ ക്യാമ്പുകളില്‍ 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും ഉള്‍പ്പെടെ 8304 പേരാണ് കഴിയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com