സമാന്തയുടെ ആക്ഷന്‍ പാക്ക്ഡ് സീരീസ്; 'സിറ്റാഡേല്‍: ഹണി ബണ്ണി' ട്രെയ്‌ലര്‍

ആമസോണ്‍ പ്രൈമില്‍ നവംബര്‍ 7ന് സീരീസ് പ്രീമിയര്‍ ആരംഭിക്കും
സമാന്തയുടെ ആക്ഷന്‍ പാക്ക്ഡ് സീരീസ്; 'സിറ്റാഡേല്‍: ഹണി ബണ്ണി' ട്രെയ്‌ലര്‍
Published on



സമാന്ത രൂത്ത് പ്രഭു, വരുണ്‍ ധവാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'സിറ്റാഡേല്‍: ഹണി ബണ്ണി' സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിറ്റാഡേല്‍ സ്‌പൈ സാഗായിലെ അടുത്ത അധ്യായമാണ് ഈ സീരീസ്. രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസ് 90 കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. സിറ്റാഡേല്‍ എന്ന ഗ്ലോബല്‍ ഫ്രാഞ്ചൈസിന്റെ ഇന്ത്യന്‍ വേര്‍ഷനാണ് 'സിറ്റാഡേല്‍: ഹണി ബണ്ണി'.

സിറ്റാഡേല്‍ എന്ന പ്രിയങ്ക ചോപ്ര കേന്ദ്ര കഥാപാത്രമായി എത്തിയ സീരീസിന്റെ ഇന്ത്യന്‍ വേര്‍ഷനാണ് 'സിറ്റാഡേല്‍: ഹണി ബണ്ണി'. സീരീസിലെ പ്രിയങ്ക ചോപ്രയുടെ നാദിയ എന്ന കഥാപാത്രത്തെ കുറിച്ച് പുതിയ സീരീസിലും പരാമര്‍ശിക്കുന്നുണ്ട്. ഹണി (സമാന്ത)യുടെ മകളുടെ പേര് നാദിയ എന്നാണ്.

'ഞാന്‍ മുന്‍പ് ചെയ്ത ഏതൊരു കഥാപാത്രത്തില്‍ നിന്നും ബണ്ണി വ്യത്യസ്തനാണ്. ഒരു സ്‌പൈ എന്ന നിലയില്‍ രണ്ട് തരത്തിലുള്ള ജീവിതം നയിക്കുന്ന വ്യക്തിയാണ് ബണ്ണി. അതെനിക്ക് നടനെന്ന നിലയില്‍ ഒരു വെല്ലുവിളിയായിരുന്നു. പിന്നെ സ്റ്റണ്ട് സീക്വന്‍സുകള്‍ക്ക് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് ആവശ്യമായിരുന്നു', എന്നാണ് വെറൈറ്റിയോട് സംസാരിക്കവെ വരുണ്‍ ധവാന്‍ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.

സമാന്തയും തന്റെ കഥാപാത്രത്തെ കുറിച്ച് വെറൈറ്റിയോട് സംസാരിച്ചിരുന്നു. 'മികച്ച കഥയും സമ്പന്നമായ ആഴമുള്ള കഥാപാത്രങ്ങളുമുള്ള ഒരു ആക്ഷന്‍ പാക്ക്ഡ് സീരീസിന്റെ ഭാഗമാകുന്നതാണ് എന്നെ ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിച്ചത്. സീരീസിലെ സ്റ്റണ്ടുകള്‍ ആഗോള നിലവാരമുള്ളവയാണ്. ഹണിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് വ്യക്തിപരമായും പ്രൊഫഷണലായും സ്വാധീനം ചെലുത്തി. ഇത് എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നാണ്',എന്നാണ് സമാന്ത പറഞ്ഞത്.

കെ കെ മേനോന്‍, സിമ്രാന്‍, സാഖിബ് സലീം, സിക്കന്ദര്‍ ഖേര്‍, സോഹം മജുംദാര്‍, ശിവന്‍കിത് പരിഹാര്‍, കാഷ്വി മജ്മുണ്ടാര്‍ എന്നിവരും സീരീസിലെ പ്രധാന കഥാപാത്രങ്ങളാണ്. ആമസോണ്‍ പ്രൈമില്‍ നവംബര്‍ 7ന് സീരീസ് പ്രീമിയര്‍ ആരംഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com