തിയേറ്റർ ഓളം കഴിയുന്നു; നേടിയത് 500 കോടി, ഇനി വിശ്രമം, കൂലി ഒടിടിയിലേക്ക്

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്.
കൂലി
കൂലി Source; News Malayalam 24X7
Published on

സൂപ്പർസ്റ്റാർ രജ്നികാന്ത്- ലോകേഷ് കനകരാജ് കേംബോയിൽ ആദ്യമായെത്തിയ ചിത്രമാണ് കൂലി. പ്രമോഷനിലെ ഹൈപ്പ് അതേ ലെവലിൽ നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞോ എന്ന ചോദിച്ചാൽ സംശയമാണ്. തിയേറ്ററുകളിൽ തകർത്തോടിയെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് കൂലിക്ക് ലഭിച്ചത്. പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. എന്നാൽ ആഗോള കളക്ഷനിൽ ചിത്രം 500 കോടിക്ക് മുകളിൽ നേട്ടമുണ്ടാക്കുകയും ചെയ്തു.

കൂലി
'ലോക'യുടെ രണ്ടാം ഭാഗം കൂടുതൽ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്: ദുൽഖർ സൽമാൻ

ഇപ്പോഴിതാ തിയേറ്റർ ഓളത്തിൽ നിന്ന് ഒടിടിയിലേക്കെത്തുകയാണ് കൂലി. സെപ്റ്റംബർ 11ന് ആമസോൺ പ്രൈമിൽ ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.

കലാനിധി മാരന്റെ സണ്‍ പിക്‌ചേഴ്‌സാണ് കൂലിയുടെ നിര്‍മാണം. ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് 'കൂലി'യില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന, മലയാളത്തില്‍ നിന്നും സൗബിന്‍ ഷാഹിറും ഒപ്പം സത്യരാജ്, ഉപേന്ദ്ര, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്റെ കാമിയോയും ആരാധകർക്ക് ഗംഭീര ട്രീറ്റാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com