
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ പവർ പാക്ക്ഡ് ആക്ഷൻ ഡ്രാമ 'കൂലി'യുടെ ട്രെയ്‌ലർ പുറത്ത്. സ്റ്റൈൽ മന്നൻ്റെ അടുത്ത ബോക്സോഫീസ് തേരോട്ടമാകും ഈ ചിത്രമെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ആരാധകരുടെ പ്രതീക്ഷയ്ക്ക് മുകളിൽ നിൽക്കുന്ന സിനിമയെന്നാണ് ഒറ്റനോട്ടത്തിൽ ട്രെയ്‌ലറിനെ വിലയിരുത്താനാകുക.
മലയാളി താരം സൗബിൻ ഷാഹിർ ട്രെയിലറിൽ വില്ലൻ ഗെറ്റപ്പിൽ തിളങ്ങുന്നുണ്ട്. ആമിർ ഖാനും നാഗാർജുനയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രജനീകാന്ത് ആരാധകർക്ക് അദ്ദേഹത്തെ കൊണ്ടാടാനുള്ളതെല്ലാം സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.
അതേസമയം, ചെന്നൈയിൽ 'കൂലി'യുടെ മ്യൂസിക്കൽ ലോഞ്ച് ചടങ്ങ് പുരോഗമിക്കുകയാണ്. വൻ താരനിര തന്നെ ചിത്രത്തിൻ്റെ പ്രമോഷനായി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.