പൂജ ഇനി സൂപ്പര്‍സ്റ്റാറിനൊപ്പം; ഉറപ്പിച്ച് കൂലി ടീം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്
പൂജ ഇനി സൂപ്പര്‍സ്റ്റാറിനൊപ്പം; ഉറപ്പിച്ച് കൂലി ടീം
Published on
Updated on

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ മുതല്‍ കൂലി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ നടി പൂജ ഹെഗ്‌ഡെയും ഭാഗമാകുന്നു എന്നതാണ് പുതിയ അപ്‌ഡേറ്റ്. സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഡാന്‍സ് നമ്പറിലൂടെയായിരിക്കും പൂജയുടെ കാമിയോ അപ്പിയറന്‍സെന്നാണ് സൂചന. നേരത്തെ പൂജ ചിത്രത്തില്‍ ഡാന്‍സ് നമ്പര്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്നലെ ചുവന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീ ഡാന്‍സ് കളിക്കുന്ന ചിത്രം അണിയറക്കാര്‍ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രഖ്യാപനം വന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മാണവും.

അതേസമയം പൂജ ഹെഗ്‌ഡെ വിജയ്‌ക്കൊപ്പം ജനനായകനിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രിയാമണി, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം മേനോന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കൂലിക്ക് ശേഷമായിരിക്കും ജനനായകന്‍ തിയേറ്ററിലെത്തുക. 2025 പകുതിയോടെയോ 2026ന്റെ തുടക്കത്തിലോ ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കെവിഎന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനങ്ങളുടെ നായകനായാണ് വിജയ് പോസ്റ്ററില്‍ ഉള്ളത്. ചിത്രം പേര് പോലെ തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. വിജയ് യുടെ 69-ാമത്തെ ചിത്രമാണിത്.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com