ഡബ്‌സിയുടെ പാട്ടിന് ചുവടുവെച്ച് സ്റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി; 'ഹബീബീ ഡ്രിപ്പ്' വീഡിയോ ഗാനം പുറത്ത്

വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നിവിൻ പോളി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഡബ്‌സിയുടെ പാട്ടിന് ചുവടുവെച്ച് സ്റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി; 'ഹബീബീ ഡ്രിപ്പ്' വീഡിയോ ഗാനം പുറത്ത്
Published on

നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യുഎഇയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിനൊപ്പം ചുവടുവെക്കുന്ന നിവിന്‍ പോളിയെയും പ്രേക്ഷകര്‍ക്ക് കാണാം. സോഷ്യല്‍ മീഡിയയില്‍ തരംഗമായ മലയാളം റാപ്പുകളിലൂടെ ശ്രദ്ധേയനായ ഡബ്‌സിയാണ് വരികളെഴുതി ഗാനം ആലപിച്ചിരിക്കുന്നത്. റിബിൻ റിച്ചാർഡ് ആണ് സംഗീതം.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ആശയത്തിന് പിന്നില്‍ കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് സംവിധായകരിലൊരാളായ നിഖിൽ രാമനും അസം മുഹമ്മദും ചേർന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്നു.

ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, കലാസംവിധാനം - മുകേഷ് എം ഗോപി, സ്റ്റിൽസ് - ജസീം എൻ കേ, വസ്ത്രാലങ്കാരം - കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് - ബിന്ധ്യ നെൽസൺ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com