ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി; ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്

ദേശീയ ചലച്ചിത്ര പുരസ്കാരത്തിനൊപ്പം ഈ മാസം 23ന് വിതരണം ചെയ്യും.
mohan lal
Published on

2023 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മോഹൻ ലാലിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 'മോഹൻലാലിൻ്റെ സിനിമാ യാത്രാ തലമുറകളെ പ്രചോദനമേകുന്നത്' ആണെന്ന വിലയിരുത്തലിന് പിന്നാലെയാണ് അവാർഡ് പ്രഖ്യാപിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരത്തിനൊപ്പം ഈ മാസം 23ന് വിതരണം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിക്കാണ് മോഹൻലാൽ അർഹനായത്.

പുരസ്കാര നേട്ടം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. എല്ലാവരോടും സ്നേഹം, ഈശ്വരന് നന്ദി, മോഹൻലാൽ പറഞ്ഞു. മലയാള സിനിമാ ലോകത്തോട് നന്ദി പറയുന്നു. പുരസ്കാരം വലിയ അംഗീകാരമായി കാണുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ മികവിൻ്റെ പ്രതീകമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം എത്തിയത്. മോഹൻലാൽ മികവിൻ്റെയും വൈവിധ്യത്തിൻ്റെയും പ്രതീകമാണെന്നും, മലയാള സിനിമയുടെ മുൻനിര വെളിച്ചമാണെന്നും, ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണെന്നും മോദി പറഞ്ഞു. മോഹൻ ലാലിൻ്റെ അഭിനയ വൈഭവം പ്രചോദനകരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

'കേരളത്തിൻ്റെ അടിപൊളി മണ്ണിൽ നിന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർ വരെ അദ്ദേഹത്തെ ആഘോഷിക്കുന്നു' എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിൻ്റെ അഭിനന്ദന സന്ദേശം. സിനിമയിലെ അദ്ദേഹത്തിൻ്റെ പാരമ്പര്യം രാജ്യത്തിൻ്റെ സർഗാത്മഗതയെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ലോകത്തുള്ള എല്ലാ മലയാളികളെപ്പോലെ എനിക്കും സന്തോഷമുണ്ടെന്ന് സംവിധായകൻ സംവിധായകൻ കമൽ പറഞ്ഞു. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് കൂടുതൽ സന്തോഷമുണ്ടെന്നും, മലയാള സിനിമയെ സ്നേഹിക്കുന്നവർക്ക് മോഹൻലാലിനെ സ്നേഹിക്കാതിരിക്കാൻ കഴിയില്ലെന്നും കമൽ കൂട്ടിച്ചേർത്തു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ അത്ഭുതമില്ലന്നും, വർഷങ്ങൾക്ക് മുമ്പ് ലഭിക്കേണ്ടിയിരുന്ന പുരസ്കാരമായിരുന്നു. അംഗീകാരം അർഹിക്കുന്ന ആളിലെത്തിയതിൽ വലിയ സന്തോഷമെന്നും ഫാസിൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com