പ്രശസ്ത സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

മരണകാരണം വ്യക്തമല്ലെങ്കിലും 2024ല്‍ പുകവലി മൂലമുണ്ടാകുന്ന എംഫിസെമ എന്ന ശ്വാസകോശ രോഗമുണ്ടെന്ന് ഡേവിഡ് ലിഞ്ച് പറഞ്ഞിരുന്നു
പ്രശസ്ത സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു
Published on


ലോകപ്രസിദ്ധ ഹോളിവുഡ് സംവിധായകനും എഴുത്തുക്കാരനുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും 2024ല്‍ പുകവലി മൂലമുണ്ടാകുന്ന എംഫിസെമ എന്ന ശ്വാസകോശ രോഗമുണ്ടെന്ന് ഡേവിഡ് ലിഞ്ച് പറഞ്ഞിരുന്നു.

മള്‍ഹോളണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വെറ്റ് എന്നീ സിനിമകളും ട്വിന്‍ പീക്ക്‌സ് എന്ന സീരീസുമാണ് അദ്ദേഹത്തെ ലോകപ്രേക്ഷകരുടെ ആരാധനാപാത്രമാക്കിയത്. വൈല്‍സ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രത്തിന് കാന്‍ ചലച്ചിത്ര മേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ബ്ലൂ വെല്‍വെറ്റ്, ദ എലിഫന്റ് മാന്‍, മള്‍ഹോളണ്ട് ഡ്രൈവ് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ആജീവനാന്ത നേട്ടങ്ങള്‍ക്ക് 2019-ല്‍ അദ്ദേഹത്തിന് ഓണററി അക്കാദമി അവാര്‍ഡ് ലഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com