ഹോളിവുഡ് നടന്‍ ജീന്‍ ഹക്മാന്റെയും ഭാര്യയുടെയും മരണം: ദുരൂഹതകളുണ്ടെന്ന് പൊലീസ്

ഹക്മാനെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലും ഭാര്യ അരകാവയെ കുളിമുറിയിലുമാണ് കണ്ടെത്തിയത്
ഹോളിവുഡ് നടന്‍ ജീന്‍ ഹക്മാന്റെയും ഭാര്യയുടെയും മരണം: ദുരൂഹതകളുണ്ടെന്ന് പൊലീസ്
Published on



ഹോളിവുഡിലെ ഏറ്റവും ആദരണീയരായ കലാകാരന്മാരില്‍ ഒരാളായി മാറിയ ഓസ്‌കാര്‍ ജേതാവ് ജീന്‍ ഹക്മാനെയും ഭാര്യ ക്ലാസിക്കല്‍ പിയാനിസ്റ്റ് ബെസ്റ്റി അരകാവയെയും ഇവരുടെ വളര്‍ത്തു നായയെയും ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ന്യൂ മെക്‌സികോയിലെ വസതില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ദി ഫ്രഞ്ച് കണക്ഷന്‍','അണ്‍ഫോര്‍ഗിവന്‍' തുടങ്ങിയ ക്ലാസിക്കുകളിലൂടെ പ്രേഷക മനസ്സില്‍ ഇടം നേടിയ ഹക്മാന്റെ മരണ വാര്‍ത്ത ലോകം കേട്ടത് ഞെട്ടലോടെയാണ്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.45ഓടെ സാന്താ ഫെ കൗണ്ടി ഷെരീഫ് ഓഫീസിലെ പ്രധിനിധികള്‍ വീട്ടിലെത്തിയതോടെയാണ് മരണ വാര്‍ത്ത പുറത്തറിഞ്ഞത്.

ഹക്മാനെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലും ഭാര്യ അരകാവയെ കുളിമുറിയിലുമാണ് കണ്ടെത്തിയത്. പരിക്കിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടത്തിയിട്ടിലെന്നും കൊലപാതകമല്ലെന്നും അന്വേഷണ ഉദ്യേഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നും അതിനെ പറ്റിയുള്ള അന്വേഷണത്തിലാണെന്നും ഇതുവരെ മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അരക്കാവയുടെ മൃതദേഹം അഴുകി തുടങ്ങിയിരുന്നതിനാല്‍ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതികരിച്ച ഒരു ഷെരീഫ് ഡിറ്റക്ടീവ് പറഞ്ഞു. സമാനമായ രീതിയിലായിരുന്നു പുരുഷ മൃതദേഹവും കണ്ടെത്തിയത്. അരക്കാവയുടെ ശരീരത്തിനടുത്തു നിന്ന് ബാത്ത്‌റൂം കൗണ്ടര്‍ടോപ്പില്‍ ഒരു മരുന്ന് കുപ്പിയും ചിതറിക്കിടക്കുന്ന ഗുളികകളും ഉദ്ദ്യേഗസ്ഥര്‍ കണ്ടെടുത്തു. ദമ്പതികളുടെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെ അരകാവയ്ക്ക് സമീപമുള്ള ബാത്ത്‌റൂം ക്ലോസറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ടോക്‌സിക്കോളജി പരിശോധനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിന്റെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.


വില്യം ഫ്രീഡ്കിന്റെ 'ദി ഫ്രഞ്ച് കണക്ഷന്‍' എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവ് ജിമ്മി 'പോപ്പേ' ഡോയലിനെ അവതരിപ്പിച്ചതിനാണ് ഹക്മാന് ആദ്യത്തെ ഓസ്‌കാര്‍ ലഭിച്ചത്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 'ദി കണ്‍വേര്‍ഷന്‍' എന്ന പാരനോയിഡ് ത്രില്ലറില്‍ അദ്ദേഹം പ്രേക്ഷകരെ ആകര്‍ഷിച്ചു. കൂടാതെ 'സൂപ്പര്‍മാന്‍' എന്ന ചിത്രത്തിലെ വില്ലന്‍ ലെക്സ് ലൂഥറായി യുവ പ്രേക്ഷകരെ ആനന്ദിപ്പിച്ചു. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ ക്രൂരനായ ഷെരീഫ് ലിറ്റില്‍ ബില്‍ ഡാഗെറ്റിലൂടെ തന്റെ രണ്ടാമത്തെ ഓസ്‌കാര്‍ അദ്ദേഹം നേടി.

ഹാക്ക്മാന്‍ രണ്ട് അക്കാദമി അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, ഒരു സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡ്, രണ്ട് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ (ആഅഎഠഅ) എന്നിവ നേടിയിട്ടുണ്ട്. 'ബോണി & ക്ലൈഡ്' എന്ന സെമിനല്‍ ഔട്ട്‌ലോസ്-ഓണ്‍-ദി-റണ്‍ നാടകത്തിലെ അഭിനയത്തിനും, 'ഐ നെവര്‍ സാങ് ഫോര്‍ മൈ ഫാദര്‍' എന്ന കഥാപാത്രത്തിനും, 'മിസിസിപ്പി ബേണിംഗ്' എന്ന ത്രില്ലറിലുമുള്ള അഭിനയത്തിനും അദ്ദേഹത്തിന് ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുമുണ്ട്.

'വേക്ക് ഓഫ് ദി പെര്‍ഡിഡോ സ്റ്റാര്‍', 'ജസ്റ്റിസ് ഫോര്‍ നോണ്‍', 'എസ്‌കേപ്പ് ഫ്രം ആന്‍ഡേഴ്സണ്‍വില്ലെ: എ നോവല്‍ ഓഫ് ദി സിവില്‍ വാര്‍', 'പേബാക്ക് അറ്റ് മോര്‍ണിംഗ് പീക്ക്: എ നോവല്‍ ഓഫ് ദി അമേരിക്കന്‍ വെസ്റ്റ്' എന്നീ നാല് ചരിത്ര ഫിക്ഷന്‍ നോവലുകളും 2013 ലെ പോലീസ് ത്രില്ലര്‍ 'പര്‍സ്യൂട്ടും' അദ്ദേഹം എഴുതിയിട്ടുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com