
താരസംഘടനയായ അമ്മയ്ക്കുള്ളിലെ വിഷയമാണ് മെമ്മറി കാര്‍ഡെന്ന് നടന്‍ ദേവന്‍. അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതും നടപടി എടുക്കാത്തതും തെറ്റാണെന്നും ദേവന്‍ പറഞ്ഞു. അമ്മ ചിത്രത്തില്‍ ഇല്ലാത്ത ഗൗരവമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിനെ തടസപ്പെടുത്താന്‍ ഒരു ശക്തി ശ്രമിക്കുന്നുണ്ടെന്നും ദേവന്‍ വ്യക്തമാക്കി.
ശ്വേത മേനോന്‍ അമ്മയുടെ അംഗമാണെന്നും അവര്‍ക്കെതിരെ കേസ് എടുത്തതില്‍ വിയോജിപ്പുണ്ടെന്നും ദേവന്‍ പറഞ്ഞു. ശ്വേതയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ ബുള്‍ഷിറ്റാണ്. അതിന് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. കാരണം സംഘടനയിലെ അംഗങ്ങള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല. പക്ഷെ അധികാരത്തില്‍ എത്തിയാല്‍ അത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ആയാല്‍ സംഘടനയില്‍ റീ ഓഡിറ്റിങ് നടത്തും. ചാരിറ്റബിള്‍ സംഘടനയാണ് അമ്മ. അധികാരത്തിലെത്തിയാല്‍ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗ്രാന്‍ഡിന് വേണ്ടി ശ്രമിക്കുകയും നികുതി ഇളവ് ആവശ്യപ്പെടുകയും ചെയ്യുമെന്നും ദേവന്‍ പറഞ്ഞു.