
ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് ദേവര. കൊരടാല ശിവയാണ് ചിത്രം സംവിധാന ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും, അതിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 27നാണ് ചിത്രം പുറത്തിറങ്ങുന്നത്.
അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ദേവരയുടെ യുഎസിലെ പ്രീമിയര്‍ ഷോയുടെ 53057 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. യുഎസില്‍ ദേവരയ്‍ക്ക് 1804 പ്രീമിയര്‍ ഷോയാണ് ഉണ്ടാകുക. ദേവര യുഎസ്സില്‍ ആകെ 12.95 കോടി രൂപ അഡ്വാൻസായി നേടിയിരിക്കുന്നുവെന്നുമാണ് കളക്ഷൻ റിപ്പോര്‍ട്ട്.
സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടാകുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ജാൻവി കപൂറാണ് ദേവരയിൽ നായികയായി എത്തുന്നത്. സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. രാജമൗലിയുടെ ആര്‍ആര്‍ആറാണ് ജൂനിയര്‍ എൻടിആറിന്റേതായി അവസാനമിറങ്ങിയ ചിത്രം.