Devara Part 1 | ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി കടന്ന് 'ദേവര'

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 77 കോടി രൂപയാണ് ചിത്രം നേടിയത്
Devara Part 1 | ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി കടന്ന് 'ദേവര'
Published on

ജൂനിയര്‍ എന്‍ടിആര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ദേവര പാര്‍ട്ട് 1ന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 172 കോടിയാണ് നേടിയത്. ചിത്രം ഉടന്‍ തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 77 കോടി രൂപയാണ് ചിത്രം നേടിയത്. സാക്‌നിക് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം 68.6 കോടി രൂപ തെലുങ്കില്‍ നിന്ന് മാത്രം നേടിയിട്ടുണ്ട്. ഹിന്ദി 7 കോടി, തമിഴ് 80 ലക്ഷം, കന്നട 30 ലക്ഷം, മലയാളം 30 ലക്ഷം എന്നിങ്ങനെയാണ് കളക്ഷന്‍.


അതേസമയം ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് കളക്ഷനാണ് ദേവരയുടേത്. പ്രഭാസ് ചിത്രം 'കല്‍ക്കി'യാണ് ഒന്നാം സ്ഥാനത്തുള്ളത്. 95 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍.

കൊരട്ടാല ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ടിആര്‍ ആര്‍ട്‌സും യുവസുധ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ദുല്‍ഖറിന്റെ വെഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com