
ധനുഷും മൃണാല്‍ താക്കൂറും പ്രണയത്തിലാണെന്ന് ഏറെ നാളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. താരങ്ങള്‍ ഇത്തരം വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കുറേ ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ താരങ്ങള്‍ വിവാഹിതാരകുന്നുവെന്ന വാര്‍ത്തയും പുറത്തു വരുന്നു. ഫ്രീ പ്രസ്സ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് താരങ്ങളുടെ വിവാഹ തീയതി തീരുമാനിച്ചു കഴിഞ്ഞു. പ്രണയ ദിനമായ ഫെബ്രുവരി 14 ന് മൃണാലും ധനുഷും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.
താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
നിരവധി വേദികളില്‍ ഒന്നിച്ചു കണ്ടതോടെയാണ് ധനുഷും മൃണാളും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മൃണാലിന്റെ സിനിമയായ സണ്‍ ഓഫ് സര്‍ദാറിന്റെ സ്‌ക്രീനിങ്ങിനും ധനുഷ് എത്തിയിരുന്നു. ഇതോടെ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു.
എന്നാല്‍, സിനിമയുടെ സ്‌ക്രീനിങ്ങിന് ധനുഷിനെ ക്ഷണിച്ചത് അജയ് ദേവഗണ്‍ ആണെന്നും ആരും അതിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നുമായിരുന്നു മൃണാലിന്റെ പ്രതികരണം. ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ചില അഭിമുഖങ്ങളില്‍ മൃണാല്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ധനുഷിന്റെ സഹോദരിയെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതും വാര്‍ത്തയായിരുന്നു.