ധനുഷ്- നാഗാർജുന ചിത്രം 'കുബേര' ജപ്പാൻ റിലീസിന് ഒരുങ്ങുന്നു

ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം, ആഗോള തലത്തിൽ 135 കോടി രൂപ കളക്ഷനാണ് നേടിയത്
Kubera Poster
കുബേര പോസ്റ്റർSource : Facebook
Published on
Updated on

കൊച്ചി: ധനുഷും തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷത്തിലെത്തിയ 'കുബേര' ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം, ആഗോള തലത്തിൽ 135 കോടി രൂപ കളക്ഷനാണ് നേടിയത്. 2025 ജൂണിൽ റിലീസ് ചെയ്ത ചിത്രം സബ്‌ടൈറ്റിലോടു കൂടി ഈ വർഷം ഏപ്രിലിലാണ് ജപ്പാനിൽ റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്.

സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ആണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയത്. ദേവ എന്ന യാചകന്റെ വേഷത്തിലാണ് സിനിമയിൽ ധനുഷ് എത്തിയത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു.

Kubera Poster
പ്രഭാസ് ചിത്രം 'സ്പിരിറ്റി'ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്

രശ്മിക മന്ദാനയാണ് സിനിമയിലെ നായിക. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിച്ചത് സോണാലി നാരംഗാണ്.

ജിം സർഭ്, ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്.

Kubera Poster
"കൊലപാതകി ആരാണെന്ന് ആർക്കും ഒരു പിടിയുമില്ല"; 'ഈ തനിനിറം' ടീസർ

ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - തൊട്ട ധരണി, പിആര്‍ഒ ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com