രജനികാന്തുമായി ക്ലാഷിനില്ല! ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം' റിലീസ് മാറ്റി; ദീപാവലിക്കും എത്തില്ല

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ഒക്ടോബർ 15നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്
രജനികാന്തുമായി ക്ലാഷിനില്ല! ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം' റിലീസ് മാറ്റി; ദീപാവലിക്കും എത്തില്ല
Published on
Updated on

ധനുഷ് ചിത്രം 'ഓം ചാപ്റ്റര്‍ 1: ഉദിര'ത്തിന്റെ റിലീസ് മാറ്റിയതായി അണിയറപ്രവർത്തകർ. ഒക്ടോബർ 16നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, റിലീസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ ധനുഷ് അറിയിക്കുകയായിരുന്നു.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ഒക്ടോബർ 15നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ക്ലാഷ് റിലീസ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് വ്യക്തമാക്കി. ചിത്രം ദീപാവലിക്കും തിയേറ്ററുകളിലേക്ക് എത്തില്ലെന്ന് നടൻ അറിയിച്ചിട്ടുണ്ട്. സൂര്യ - ജീത്തു മാധവൻ ചിത്രം 'സീൻ' ദീപാവലി റിലീസായി എത്തുന്ന സാഹചര്യത്തിലാണിത്. വലിയ ചിത്രങ്ങൾ പരസ്പര ധാരണയോടെ പ്രവർത്തിക്കണമെന്നും മറ്റുള്ളവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നുമാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് ധനുഷ് തന്റെ പ്രസ്താവനയിൽ പറയുന്നു.

രജനികാന്തുമായി ക്ലാഷിനില്ല! ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം' റിലീസ് മാറ്റി; ദീപാവലിക്കും എത്തില്ല
നിവിൻ പോളി - റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ റിലീസ് ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ ഒന്നിന് ആഗോള റിലീസ്

ധനുഷിന്റെ കുറിപ്പ്: വർഷങ്ങളായി നമ്മളെല്ലാം ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിന്റെ ചിത്രം, നമ്മുടെ സിനിമ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നതിന് തലേന്ന്, അതായത് ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തുകയാണ്. അദ്ദേഹത്തോടുള്ള അളവറ്റ ബഹുമാനം മുൻനിർത്തി, നമ്മുടെ 'ഓം' സിനിമയുടെ റിലീസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

അതുപോലെ, ഈ വർഷത്തെ ദീപാവലിക്കും നമ്മുടെ ചിത്രം എത്തില്ല. കാരണം സുര്യ സാറിന്റെ ചിത്രം ആ തീയതിയിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സിനിമയുടെയും ഈ മേഖലയുടെയും വലിയ നന്മ മുന്നിൽക്കണ്ട്, വലിയ സിനിമകൾ പരസ്പര ധാരണയോടെ പ്രവർത്തിക്കണമെന്നും മറ്റുള്ളവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിൻപ്രകാരം അവർക്കാണ് ആദ്യ അവകാശം. ഞങ്ങളുടെ പുതിയ റിലീസ് തീയതി വളരെ വേഗം തന്നെ അറിയിക്കുന്നതായിരിക്കും.

രജനികാന്തുമായി ക്ലാഷിനില്ല! ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം' റിലീസ് മാറ്റി; ദീപാവലിക്കും എത്തില്ല
ഫിഞ്ചർ പടം നെറ്റ്ഫ്ലിക്സിൽ എത്തും മുൻപ് ടാരന്റീനോയുടെ നോവൽ!

ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം ദേശീയ അവാർഡ് ജേതാവ് രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് 'ഓം'. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. ധനുഷിന് പുറമേ മമ്മൂട്ടി, നസീറുദ്ദീന്‍ ഷാ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബർമ കാർത്തികേയൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ശ്രീലീലയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർടേക്ക് സ്റ്റുഡിയോസുമായി ചേർന്ന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുന്ദർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സെൻസേഷണൽ മ്യൂസിക് ഡയറക്ടർ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം.

News Malayalam 24x7
newsmalayalam.com