ജോര്‍ജുകുട്ടിയുടെ മൂന്നാം വരവിനായി കാത്തിരിക്കാം; 'ദൃശ്യം 3' ഷൂട്ടിംഗ് സെപ്റ്റംബറില്‍?

പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഇത്തവണ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു
Jeethu Joseph, Mohanlal, Antony Perumbavoor
ജീത്തു ജോസഫ്, മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍ Source : X
Published on

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 മെയ് അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ചിത്രീകരണം ആരംഭിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഇത്തവണ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. "രണ്ട് ഭാഗങ്ങളുടെയും വിജയം കാരണം ജീത്തു ജോസഫും മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ദൃശ്യം 3 പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുക്കുന്നത്. എന്നാല്‍ ഇത് അജയ് ദേവ്ഗണ്ണിന്റെ ദൃശ്യം 3 റീമേക്കിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്. അജയ് ദേവ്ഗണിന്റെ ദൃശ്യം വിജയിക്കാനുള്ള പ്രധാന കാരണം മോഹന്‍ലാലിന്റെ ദൃശ്യം മലയാളത്തില്‍ മാത്രമെ റിലീസ് ചെയ്തിട്ടുള്ളൂ എന്നതാണ്. എന്നാല്‍ ദൃശ്യം 3 ഹിന്ദിയില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ അത് അജയ് ദേവ്ഗണിന്റെ ചിത്രത്തെ ബാധിക്കും" , എന്നായിരുന്നു മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തത്.

2013ലാണ് 'ദൃശ്യ'ത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. 2021ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 'ദൃശ്യം ദി റിസംഷന്‍' എന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ പേര്.

Jeethu Joseph, Mohanlal, Antony Perumbavoor
സംവിധാനം ബേസില്‍,നായകന്‍ അല്ലു അര്‍ജുന്‍ ? ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹന്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്.

സംഗീതം പകര്‍ന്നത് വിനു തോമസാണ്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം, സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com