സ്റ്റണ്ട്മാനായി ധ്രുവ് വിക്രം; 'ജാക്കി' ഗ്ലിംപ്സ് പുറത്ത്

മാസ് കോമേഴ്ഷ്യൽ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് ഗ്ലിംപ്സ് സൂചിപ്പിക്കുന്നത്
ജാക്കി' ഗ്ലിംപ്സ്
ജാക്കി' ഗ്ലിംപ്സ്
Published on
Updated on

ധ്രുവ് വിക്രം നായകനാകുന്ന 'ജാക്കി' സിനിമയുടെ ആദ്യ ഗ്ലിംപ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'കറുപ്പ്', 'സ്വർഗ്ഗവാസൽ' എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള കരൺ അരവിന്ദ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാക്കി'. മാസ് കോമേഴ്ഷ്യൽ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് ഗ്ലിംപ്സ് സൂചിപ്പിക്കുന്നത്.

സിനിമാ സ്റ്റണ്ട്മാന്റെ വേഷത്തിലാണ് ചിത്രത്തിൽ ധ്രുവ് വിക്രം എത്തുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നായകൻ അഭിനയിക്കാൻ മടിച്ച അപകടകരമായ ഒരു ആക്ഷൻ രംഗം ചെയ്തുതീർക്കുന്ന ധ്രുവ് കഥാപാത്രത്തെയാണ് നാല് മിനിറ്റിലധികം ദൈർഘ്യമുള്ള ഗ്ലിംപ്സിൽ കാണിച്ചിരിക്കുന്നത്.

ജാക്കി' ഗ്ലിംപ്സ്
ടൈം ലൂപ്പിൽ കുഴങ്ങി വരൻ! 'ധൂമകേതു' ട്രെയ്‌ലർ പുറത്ത്

മാരി സെൽവരാജിന്റെ 'ബൈസൺ കാലമാടൻ' എന്ന ഹിറ്റിന് ശേഷം ധ്രുവ് വിക്രം നായകനാകുന്ന ചിത്രമാണ് 'ജാക്കി'. സായ് ധീന, അരുണാചലേശ്വരൻ പാ, പൃഥ്വി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 'ഡ്യൂഡ്', 'ഗുഡ് ബാഡ് അഗ്ലി', 'മോദ രാത്രി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വിക്കി ഛായാഗ്രഹണവും, ജയസൂര്യ എസ്. എഡിറ്റിങ്ങും, ജി.എം. ശേഖർ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ വിക്രം മോർ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

News Malayalam 24x7
newsmalayalam.com