'ധുരന്ധർ 2' ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

രാജ്യത്തിന് അകത്തും പുറത്തും ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ വീക്കെൻഡ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
Published on
Updated on

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമിച്ച, ആദിത്യ ധർ - രൺവീർ സിംഗ് ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ. ആദ്യ വാരം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപയാണ്. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ വീക്കെൻഡ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന അഡ്വാൻസ് ബുക്കിങ്ങും പ്രീമിയർ ഷോ മുതൽ ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണവുമാണ് ചിത്രത്തെ വലിയ വിജയമാക്കി മാറ്റുന്നത്.

ഏറ്റവും കൂടുതൽ പ്രീമിയർ കളക്ഷൻ ലഭിച്ച ഇന്ത്യൻ ചിത്രമായി മാറിയ 'ധുരന്ധർ 2' , ഏറ്റവും വലിയ ഓപ്പണിങ് ഡേ, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആദ്യ ഞായറാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്നീ റെക്കോർഡുകളും സ്ഥാപിച്ചു. ആഗോള തലത്തിൽ ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷൻ സ്വന്തമാക്കിയ 'ധുരന്ധർ 2' ഈ ഫ്രാഞ്ചൈസിയെ കൊണ്ട് പോയത് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്കാണ്.

പ്രീമിയർ കളക്ഷൻ, ആദ്യ ദിന ഇന്ത്യ നെറ്റ് കളക്ഷൻ, വിദേശ ഗ്രോസ് എന്നിവ ചേർത്ത് ഓപ്പണിങ് ഡേ 197 കോടി ആഗോള ഗ്രോസ് നേടിയ ചിത്രം, രണ്ടാം ദിനം നേടിയത് 129 കോടിയാണ്. മൂന്നാം ദിനം 175 കോടി നേടിയ ചിത്രം, നാലാം ദിനമായ ഞായറാഴ്ച നേടിയത് 177 കോടിയാണ്. ആദ്യ വീക്കെൻഡിൽ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷൻ 466 കോടി രൂപയാണ്. 550 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നാല് ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ. വിദേശത്തു നിന്നും ചിത്രം നാല് ദിനം കൊണ്ട് സ്വന്തമാക്കിയത് 211 കോടി രൂപയാണ്.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
ഇത് പാപ്പന്റെ റിവഞ്ച്! മൂന്ന് ദിനം കൊണ്ട് 68 കോടി ആഗോള ഗ്രോസ് നേടി 'ആട് 3'

എക്കാലത്തെയും ഉയർന്ന അഡ്വാൻസ് ബുക്കിങ്, ഏറ്റവും കൂടുതൽ പ്രീമിയർ ഗ്രോസ് നേടിയ ചിത്രം, എക്കാലത്തെയും ഉയർന്ന ആദ്യ വീക്കെൻഡ് ഗ്രോസ്, ഏറ്റവും വേഗത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 300 കോടി രൂപ നേടിയ ചിത്രം, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ചിത്രം, ബുക്ക് മൈ ഷോ വഴി മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ(109.17K ) ചിത്രം എന്നീ റെക്കോർഡുകൾ ഡൊമസ്റ്റിക് മാർക്കറ്റിൽ സ്ഥാപിച്ച 'ധുരന്ധർ 2' , വിദേശത്തു സ്ഥാപിച്ചത് ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓവർസീസ് വീക്കെൻഡ് ഗ്രോസ്, ഗൾഫ് റിലീസ് ഇല്ലാതെ ഏറ്റവും ഉയർന്ന ആദ്യ ദിന ഗ്രോസ്, ഒരു ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും വലിയ ഓവർസീസ് കളക്ഷൻ നേടിയ ശനിയാഴ്ച എന്നീ റെക്കോർഡുകൾ ആണ്. അത് കൂടാതെ പ്രധാന വിദേശ മാർക്കറ്റുകളിൽ ആഗോള ചിത്രങ്ങളിൽ രണ്ടാം സ്ഥാനവും, രണ്ടാം നിര മാർക്കറ്റുകളിൽ ഒന്നാം സ്ഥാനവും ചിത്രം ആദ്യ വീക്കെൻഡിൽ ബോക്സ് ഓഫീസിൽ സ്വന്തമാക്കി.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
ബാദ്‌ഷായുടെ വിവാദ ഗാനം: 154 യൂട്യൂബ് വീഡിയോകളും 703 ഇൻസ്റ്റഗ്രാം റീലുകളും നീക്കം ചെയ്ത് ഹരിയാന പൊലീസ്

2200 തിയേറ്ററുകളിലായി 3000 സ്‌ക്രീനുകളിൽ വിദേശത്ത് എത്തിയ ചിത്രം ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിദേശ റിലീസ് എന്ന റെക്കോർഡും സ്വന്തമാക്കി. പ്രേക്ഷകരുടെ വമ്പൻ ഡിമാൻഡ് കാരണം ഉറുഗ്വേ, യുക്രെയ്ൻ, ബൾഗേറിയ, റൊമാനിയ, ചിലി, മെക്സിക്കോ, സൈപ്രസ് തുടങ്ങിയ വിപണികളിൽ കൂടി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com