ആഗോള കളക്ഷൻ 1600 കോടി പിന്നിട്ട് 'ധുരന്ധർ 2'; വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളർ നേട്ടം

ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ വ്യാപ്തി പുനർനിർവചിച്ചു കൊണ്ടാണ് ചിത്രം മുന്നേറുന്നത്
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
Published on
Updated on

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച, ആദിത്യ ധർ- രൺവീർ സിംഗ് ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ ആധിപത്യം തുടരുന്നു. 1622 കോടിയാണ് ഇതിനോടകം ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയ ഗ്രോസ് കളക്ഷൻ. ഇന്ത്യൻ സിനിമയുടെ വ്യാപ്തി പുനർനിർവചിച്ചു കൊണ്ടാണ് ചിത്രം മുന്നേറുന്നത്.

ആദ്യ രണ്ട് ആഴ്ചകളിലെ തകർപ്പൻ പ്രകടനത്തിന് ശേഷം, മൂന്നാം വാരാന്ത്യത്തിലും ചിത്രം അതിന്റെ സെൻസേഷണൽ ബോക്സ് ഓഫീസ് റൺ തുടർന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ കളക്ഷൻ ആണ് ചിത്രം രേഖപ്പെടുത്തിയത്. ഇന്ത്യയിലും വിദേശ മാർക്കറ്റിലും അസാധാരണമായ ഹോൾഡ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളർ, ജർമനിയിൽ ഒരു മില്യൺ യൂറോ എന്നിവ മറികടന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ധുരന്ധർ പ്രതികാരം സ്വന്തമാക്കി.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
'പുഷ്പ'യുടെ തട്ട് താണുതന്നെ! 'ധുരന്ധർ 2' ഇന്ത്യൻ ബോക്സ് ഓഫീസിൽ 1,000 കോടി ക്ലബ്ബിൽ

ചിത്രത്തിന്റെ കളക്ഷൻ ബ്രേക്ക് അപ് ഇങ്ങനെ: ചിത്രം ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ നിന്ന് നേടിയ ആകെ നെറ്റ് കളക്ഷൻ (8 ദിവസം) – ₹690.00 കോടി. രണ്ടാം ആഴ്ചയിലെ ആകെ നെറ്റ് കളക്ഷൻ – ₹271 കോടി. മൂന്നാം വാരാന്ത്യത്തിൽ, 16ാം ദിവസം വെള്ളിയാഴ്ച ചിത്രം നേടിയ കളക്ഷൻ 23 കോടി രൂപ, 17ാം ദിവസം ശനിയാഴ്ച നേടിയത് 27 കോടി, 18ാം ദിവസം ഞായറാഴ്ച സ്വന്തമാക്കിയത് 30 കോടി. മൂന്നാം വാരാന്ത്യത്തിലെ ആകെ കളക്ഷൻ ആയി ചിത്രം നേടിയത് 80 കോടി രൂപയാണ്.

ഇന്ത്യയിൽ നിന്ന് ചിത്രം ഇതിനോടകം സ്വന്തമാക്കിയ നെറ്റ് ഗ്രോസ് 1041.00 കോടി രൂപയും, ഇവിടെ നിന്ന് നേടിയ ടോട്ടൽ ഗ്രോസ് 1,228.00 കോടി രൂപയുമാണ്. ഓവർസീസ് മാർക്കറ്റിൽ നിന്ന് 394.00 കോടി നേടിയ ചിത്രം, ലോകമെമ്പാടും നിന്നും ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ 1,622.00 കോടി രൂപയാണ്.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
"ഞങ്ങൾ കരഞ്ഞു, കെട്ടിപ്പിടിച്ചു"; വിവാഹേതര ബന്ധങ്ങളെപ്പറ്റി പിയുഷ് മിശ്ര ഭാര്യയോട് തുറന്നുപറഞ്ഞപ്പോൾ

എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് ഡേ കളക്ഷൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പ്രീമിയർ ഷോകൾ, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ഏറ്റവും ഉയർന്ന രണ്ടാം ആഴ്ച കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി, 1000 കോടി നേടിയ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളിൽ), വടക്കേ അമേരിക്കയിൽ 25 മില്യൺ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രം, ജർമനിയിൽ 1 മില്യൺ യൂറോ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം, വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, വെറും 10 ദിവസത്തിനുള്ളിൽ 'ധുരന്ധർ: പാർട്ട് 1' വിദേശ കളക്ഷൻ മറികടന്നു എന്നിങ്ങനെയാണ് 'ധുരന്ധർ: ദ റിവഞ്ച്" സ്ഥാപിച്ച റെക്കോർഡുകൾ. പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com