
ലുക്മാന്‍ അവറാന്‍, ധ്യാന്‍ ശ്രീനിവാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'വള'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍, ലുക്മാന്‍, രവീണ രവി, ശീതള്‍ ജോസഫ് എന്നിവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 'ഒരു വളയുടെ കഥ' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്.
'ചില കഥകള്‍ പൂര്‍ണ വൃത്തത്തില്‍ ആകുന്നു. ചിലത് ഒരിക്കലും അതില്‍ നിന്ന് മോചനം നേടുന്നില്ല' - എന്ന് പറഞ്ഞുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചത്. കഠിന കഠോരം ഈ അണ്ടകടാഹം എന്ന ചിത്രത്തിന് ശേഷം മുഹാസിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വള. വിജയരാഘവന്‍, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.
ഫെയര്‍ബേ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന. വേഫെയര്‍ ഫിലിംസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ രചയ്താവായ ഹര്‍ഷദാണ് വളയും രചിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം.