
ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായ പാര്‍ട്‌നേഴ്‌സ് എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററിലെത്തും. നവാഗതനായ നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ കലാഭവന്‍ ഷാജോണും പ്രധാന കഥാപാത്രമാണ്. 1989ല്‍ കാസര്‍ഗോഡ്-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ത്രില്ലര്‍ ജോണറില്‍ പെട്ട ചിത്രത്തിന്റെ നിര്‍മാതാവ് ദിനേശ് കൊല്ലപ്പള്ളിയാണ്.
പിച്ചൈക്കാരന്‍' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് ആണ് സംഗീതം പകരുന്നത്.
കോ പ്രൊഡ്യൂസര്‍: ആന്‍സണ്‍ ജോര്‍ജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവില്‍കോട്ട, പ്രൊജക്റ്റ് ഡിസൈനര്‍: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടര്‍: അരുണ്‍ ലാല്‍ കരുണാകരന്‍, അസോസിയിയേറ്റ് ഡയറക്ടര്‍: മനോജ് പന്തയില്‍, ഡിസ്ട്രിബ്യൂഷന്‍: ശ്രീപ്രിയ കംബയിന്‍സ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍സ്: ഷിബിന്‍ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.