'കളങ്കാവൽ' വരാൻ വൈകുമോ? റിലീസ് തീയതി മാറ്റിയതായി പ്രചരണം, സത്യമോ ഫാൻ ഫൈറ്റോ?

നവംബർ 27ന് സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്
'കളങ്കാവല്‍' സിനിമ
'കളങ്കാവല്‍' സിനിമSource: Facebook / Mammootty Kampany
Published on
Updated on

കൊച്ചി: സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'കളങ്കാവല്‍'. വിനായകന്‍- മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ നവംബർ 27ന് ആഗോള തലത്തില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ റീലിസ് വൈകുമെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിർമാതാക്കളായ മമ്മൂട്ടി കമ്പനി സിനിമയ്ക്ക് പ്രൊമോഷൻ നൽകുന്നില്ല എന്ന തരത്തിൽ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ക്യാരക്ടർ പോസ്റ്ററുകളിലും ട്രെയ്‌ലറിലും സിനിമയുടെ പ്രചരണ പരിപാടികൾ ഒതുങ്ങുന്നുവെന്നതാണ് ആരാധകരെ നിരാശരാക്കിയത്. ഈ നിരാശ പലതരത്തിലുള്ള ട്രോളുകൾക്കും കാരണമായി. വിമാനത്തിലും ട്രെയ്‌നിലും കളങ്കാവലിന് ബ്രാൻഡിങ് നടത്തുന്നു എന്ന തരത്തിലാണ് ചില ട്രോളുകൾ. എഐ ഉപയോഗിച്ച് നിർമിച്ച ഇത്തരം ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനു പിന്നാലെയാണ് സിനിമയുടെ റിലീസ് മാറ്റി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ മമ്മൂട്ടി കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. യു എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

'കളങ്കാവല്‍' സിനിമ
ഇതാണ് ചന്തു സലിംകുമാറിന്റെ ജോഷ്വ; ഹണി റോസ് നായികയായെത്തുന്ന 'റേച്ചൽ' ക്യാരക്ടർ പോസ്റ്റർ പുറത്ത്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com