ദുല്‍ഖര്‍ സല്‍മാനൊപ്പം സിനിമ ചെയ്യണം: ആഗ്രഹം വെളിപ്പെടുത്തി ഗിരീഷ് എഡി

തന്റെ ആദ്യ സിനിമ മുതല്‍ ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നാണ് ഗിരീഷ് പറഞ്ഞത്
ദുല്‍ഖര്‍ സല്‍മാനൊപ്പം സിനിമ ചെയ്യണം: ആഗ്രഹം വെളിപ്പെടുത്തി ഗിരീഷ് എഡി
Published on


ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മലയാള സിനിമ മേഖലയിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ചിത്രമാണ്. അടുത്തിടെ ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുവും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ഗിരീഷ് എഡി തന്റെ ഒരു ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഭാവിയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം സിനിമ ചെയ്യണം എന്നാണ് ഗിരീഷിന്റെ ആഗ്രഹം. ക്ലബ്ബ് എഫ്എമ്മിനോട് സംസാരിക്കവെയാണ് ഗിരീഷ് ഇക്കാര്യം പങ്കുവെച്ചത്. തന്റെ ആദ്യ സിനിമ മുതല്‍ ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നാണ് ഗിരീഷ് പറഞ്ഞത്.

ദുല്‍ഖറിനോട് കഥ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ അത്തരത്തില്‍ ഒരു ചര്‍ച്ച അവര്‍ തമ്മില്‍ നടന്നിട്ടില്ല എന്നാണ് ഗിരീഷ് എഡി പറഞ്ഞത്. എന്നാല്‍ ചാര്‍ളിയുടെയും ടേക്ക് ഓഫിന്റെയും നിര്‍മാതാവ് ആയ ഷെബിനുമായി പരിചയമുണ്ടെന്നും. ഷെബിന്‍ ദുല്‍ഖര്‍ ഒരു തിരക്കഥ കേള്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു എന്ന് ഗിരീഷ് പറഞ്ഞു. ദുല്‍ഖറിന് വേണ്ടി ഒരു തിരക്കഥ എഴുതുന്നുണ്ടെങ്കില്‍ അത് മികച്ചതായിരിക്കണമെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. 'ദുല്‍ഖര്‍ സല്‍മാന് വേണ്ടി ഒരു തിരക്കഥ എഴുതാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് വലിയ പ്രൊഡക്ഷന്‍ ആയിരിക്കും', എന്നാണ് ഗിരീഷ് പറഞ്ഞത്.

ആര്‍ഡിഎക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്തുമായാണ് ദുല്‍ഖര്‍ അടുത്തതായി മലയാളത്തില്‍ സിനിമ ചെയ്യാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന ദുല്‍ഖറിന്റെ സിനിമ. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും. 'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌കര്‍, മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാറിന്റെ ലോകത്തേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തില്‍ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്‌കര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com