"ഇതൊരു തകർപ്പൻ ചിരിപ്പടം..!" മിഥുൻ മാനുവൽ തോമസിന്റെ 'മോഹിനിയാട്ടം' റിവ്യൂ

കൃഷ്ണദാസ് മുരളിയാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമയുടെ സംവിധാനം
മിഥുൻ മാനുവൽ തോമസ്, 'ഭരതനാട്യം 2: മോഹിനിയാട്ടം'  സിനിമ
മിഥുൻ മാനുവൽ തോമസ്, 'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമ
Published on
Updated on

കൊച്ചി: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ഫൺ ഫാമിലി എന്റർടെയ്‌നർ 'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് സിനിമ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സിനിമയുടെ പ്രിവ്യൂ ഷോ കണ്ട സംവിധായകൻ മിഥുൻ മാനുവൽ തോമസും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. സിനിമയെപ്പറ്റി മിഥുൻ പങ്കുവച്ച കുറിപ്പ് വൈറലാണ്.

"ആദ്യമായാണ് ഒരു സിനിമയെക്കുറിച്ച് റിലീസിന് മുൻപ് ഞാൻ അഭിപ്രായം പറയുന്നത്. എനിക്കിത് അത്രത്തോളം ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. 'മോഹിനിയാട്ടം' എന്ന സിനിമയുടെ തിരക്കഥ വായിച്ച നിമിഷം തന്നെ അതിന്റെ കഥാതന്തുവിലെ ആ സ്പാർക്ക് എനിക്ക് മനസിലായിരുന്നു..!! കഴിഞ്ഞ ദിവസം നടന്ന പ്രിവ്യൂവിൽ സിനിമ കണ്ടപ്പോൾ എനിക്ക് ഉറപ്പായി, ഇതൊരു തകർപ്പൻ ചിരിപ്പടമായിരിക്കും..!! മികച്ച പ്രകടനങ്ങളും ഇരുണ്ട ഹാസ്യവും നിറഞ്ഞ, മനോഹരമായി അണിയിച്ചൊരുക്കിയ ഒരു ഒന്നാന്തരം രണ്ടാം ഭാഗം..!! അണിയറ പ്രവർത്തകർക്ക് എന്റെ അഭിനന്ദനങ്ങൾ.. ഭാഗ്യം എപ്പോഴും ധൈര്യശാലികളെ തുണയ്ക്കും..!!

പി.എസ്: നാളെ പ്രേക്ഷകർ ഒന്നടങ്കം ചിരിച്ചുകൊണ്ട് നല്ലത് പറയാൻ പോകുന്ന സിനിമയ്ക്ക് ഇന്നേ നല്ലത് പറയുന്നു..!," എന്നാണ് മിഥുൻ കുറിച്ചത്.

കൃഷ്ണദാസ് മുരളിയാണ് 'മോഹനിയാട്ടം' സിനിമയുടെ സംവിധാനം. 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയ്‌ൻമെന്റും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

മിഥുൻ മാനുവൽ തോമസ്, 'ഭരതനാട്യം 2: മോഹിനിയാട്ടം'  സിനിമ
"എപ്പോഴാണ് സത്യം പ്രൊപ്പഗാണ്ട ആയി മുദ്രകുത്തപ്പെട്ടു തുടങ്ങിയത്"; 'ധുരന്ധർ 2'വിനെ പ്രശംസിച്ച് സന്ദീപ് റെഡ്ഡി വാങ്ക

തിരക്കഥ: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com