
സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക നിലവില്‍ പ്രഭാസ് നായകനായ 'സ്പിരിറ്റി'ന്റെ ജോലികളിലാണ്. ദീപിക പദുകോണിനെ ആയിരുന്നു ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപികയുടെ ചില ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ആവാത്തതിനാല്‍ അവരെ സിനിമയില്‍ നിന്നും സന്ദീപ് മാറ്റുകയായിരുന്നു. തുടര്‍ന്ന് തൃപ്തി ദിമ്രി ചിത്രത്തിലെ നായികയാവുന്നു എന്ന് സന്ദീപ് റെഡ്ഡി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതിനിടയില്‍ സന്ദീപ് റെഡ്ഡിയുടെ പുതിയ എക്‌സ് പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. ഒരു താരത്തിന്റെ ഡേര്‍ട്ടി പിആര്‍ വര്‍ക്കിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍. പോസ്റ്റില്‍ ഏത് താരത്തെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ അത് ദീപിക പദുകോണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
"ഞാന്‍ ഒരു അഭിനേതാവിനോട് കഥ പറയുമ്പോള്‍ 100 ശതമാനം വിശ്വാസമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഔദ്യോഗികമല്ലാത്ത വാക്കാല്‍ ഉള്ള ഒരു കരാര്‍ രൂപപ്പെടുന്നു. അത് ചെയ്യുന്നതിലൂടെ നിങ്ങള്‍ ആ വ്യക്തിക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെടുകയാണ്. ഒരു യുവ അഭിനേതാവിനെ താഴ്ത്തികെട്ടുകയും എന്റെ കഥ ഇല്ലാതാക്കുകയും ചെയ്തു. ഇതാണോ നിങ്ങളുടെ ഫെമിനിസം? ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ജോലിയില്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ച് സിനിമയാണ് എല്ലാം. നിങ്ങള്‍ക്ക് അത് ഒരിക്കലും മനസിലാവില്ല. അടുത്ത തവണ, കഥ മുഴുവന്‍ പറയണം. കാരണം എനിക്ക് ഇതൊന്നും വലിയ കാര്യമല്ല. നിങ്ങളുടെ ഡേര്‍ട്ടി പിആര്‍ ഗെയിംസ്", എന്നാണ് സന്ദീപ് റെഡ്ഡി എക്‌സില്‍ കുറിച്ചത്.
എട്ട് മണിക്കൂറാണ് ദീപിക സന്ദീപിനോട് ആവശ്യപ്പെട്ട ജോലി സമയം. അതില്‍ ആറ് മണിക്കൂറ് മാത്രമെ ഷൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. പിന്നെ പ്രതിഫലത്തിന് പുറമെ സിനിമയുടെ ലാഭത്തിന്റെ ഒരു ശതമാനവും ദീപിക ആവശ്യപ്പെട്ടിരുന്നു. കൂടാതെ തെലുങ്ക് ഡയലോഗുകള്‍ അവര്‍ സംസാരിക്കില്ലെന്നും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാമായിരുന്നു ദീപിക സന്ദീപിന് മുന്നില്‍ വെച്ച ഡിമാന്റുകള്‍. ഇത് അംഗീകരിക്കാനാവാത്തതിനാലാണ് സംവിധായകന്‍ ദീപികയെ സിനിമയില്‍ നിന്നും മാറ്റിയതെന്നാണ് സൂചന. ദീപികയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സന്ദീപ് റെഡ്ഡി ഔദ്യോഗികമായി ത്രിപ്തി ദിമ്രിയാണ് ചിത്രത്തിലെ നായികയെന്ന് പ്രഖ്യാപിച്ചു.
അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. സ്പിരിറ്റ് ഒരു പൊലീസ് ഡ്രാമയാണ്. പ്രഭാസ് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുക. ഭൂഷന്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നടക്കുക. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.