മഞ്ഞുമ്മല്‍ ബോയ്‌സ് അല്ലേ, അതില്‍ എന്തിനാ സ്ത്രീകള്‍? : ദിവ്യ പ്രഭ

പായല്‍ കപാഡിയ സംവിധാനം ചെയ്ത ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലാണ് ദിവ്യ അവസാനമായി അഭിനയിച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സ് അല്ലേ, അതില്‍ എന്തിനാ സ്ത്രീകള്‍? : ദിവ്യ പ്രഭ
Published on

മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം എന്നീ സിനിമകളില്‍ സ്ത്രീകള്‍ പ്രധാന വേഷങ്ങളില്‍ ഇല്ലെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് നടി ദിവ്യ പ്രഭ. ആ സിനിമകള്‍ കാണുമ്പോള്‍ അത്തരം ചിന്തകളൊന്നും തന്നെ മനസിലൂടെ പോയിരുന്നില്ല എന്നാണ് ദിവ്യ ന്യൂസ് മലയാളത്തോട് പറഞ്ഞത്. 

'നാല് പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ ആണുങ്ങളില്ലെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? മഞ്ഞുമ്മല്‍ ബോയ്‌സ് അല്ലേ? അപ്പോള്‍ അതിലെന്തിനാ സ്ത്രീകള്‍. അത് അവരുടെ കഥയല്ലേ ശരിക്കും നടന്ന സംഭവമാണല്ലോ. അതുകൊണ്ട് എനിക്ക് അതില്‍ മറ്റ് അഭിപ്രായങ്ങളൊന്നും തന്നെയില്ല. ആവേശം കാണുമ്പോഴൊക്കെ ഞാന്‍ രങ്കണ്ണന്‍ വൈബില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് അങ്ങനത്തെ ചിന്തയൊന്നും പോകുന്നില്ല. പിന്നെ ഇവരും സ്ത്രീകളെ കുറിച്ചുള്ള സിനിമകള്‍ ആലോചിക്കുമായിരിക്കും ഉറപ്പായിട്ടും', ദിവ്യ പറഞ്ഞു. 

തിരഞ്ഞെടുക്കാനായി തനിക്ക് ഒരുപാട് സിനിമകള്‍ വരുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി. 'പല കാരണങ്ങള്‍ കൊണ്ടും ഒഴിവാക്കിയ സിനിമകള്‍ ഉണ്ട്. അത് ഞാന്‍ എത്ര സാമ്പത്തികമായി ബുദ്ധിമുട്ടിലാണെങ്കിലും കൃത്യമായ കാരണങ്ങള്‍ കൊണ്ട് ചില സിനിമകള്‍ ഒഴുവാക്കിയിട്ടുണ്ട്' എന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലാണ് ദിവ്യ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന് കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്റ് പ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com