
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി തമിഴ് സംവിധായകന് ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം നവംബറില്‍ തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ഡിറ്റക്റ്റീവായാണ് മമ്മൂട്ടി എത്തുക എന്നാണ് സൂചന.
ഗൗതം വാസുദേവ് മേനോന് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂരജ് ആര്, നീരജ് ആര് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങള്‍. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദര്‍ബുക ശിവയാണ്. ആന്റണി എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന് മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്പാര്ട്ണര്- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിഷ്ണു സുഗതന്, പിആര്‍ഒ- ശബരി.