ഡോൺ പാലത്തറയുടെ 'ഏകദേശം' ലോക പ്രീമിയർ ആഖൻ ചലച്ചിത്ര മേളയിൽ; റോഷൻ മാത്യുവും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ

സിനിമയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് 'ഏകദേശം'
'ഏകദേശം' സിനിമയുടെ പോസ്റ്റർ
'ഏകദേശം' സിനിമയുടെ പോസ്റ്റർ
Published on
Updated on

ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രം 'ഏകദേശം' (The Uncertainity Principle) ജർമനിയിലെ പ്രശസ്തമായ ആഖൻ ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്യും. സെപ്റ്റംബർ 23 മുതൽ 27 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സെപ്റ്റംബർ 25നാണ് സിനിമയുടെ ലോക പ്രീമിയർ. റോഷൻ മാത്യൂ, ദിവ്യ പ്രഭ, ജിതിൻ പുത്തഞ്ചേരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി നഗരം പശ്ചാത്തലമാക്കി, സിനിമയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് 'ഏകദേശം' എന്നാണ് സംവിധായകൻ പറയുന്നത്. ഡോൺ പാലത്തറയുടെ ഏഴാമത്തെ ഫീച്ചർ ചിത്രമാണിത്. ആർട്ടിസാൻസ് ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

'ഏകദേശം' സിനിമയുടെ പോസ്റ്റർ
മൈസൂർ പാക്ക് വിതരണം ചെയ്ത് നിവിൻ പോളി! NP51 സെറ്റിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിജയാഘോഷം

വിനയ് ഫോർട്ട്, ആർഷ ബൈജു, മഹേഷ് നാരായണൻ, ശാന്തി ബാലചന്ദ്രൻ, കെൻഷിൻ, ഷെറിൻ കാതറിൻ, പാർവതി അയ്യപ്പദാസ്, ജെയിൻ അൻഡ്രൂസ്, അരുൺ ചെറുകവിൽ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

അംശുനാഥ് രാധാകൃഷ്ണൻ, ജോസ് മാത്യു, ജോമോൻ ജേക്കബ്, ഡോ. രാജു റീ, ഡോൺ പാലത്തറ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. രചന, സംവിധാനം, എഡിറ്റിംഗ്: ഡോൺ പാലത്തറ, അസോസിയേറ്റ് ക്യാമറ: രമിത് കുഞ്ചിമംഗലം, അസോസിയേറ്റ് ഡയറക്ടർ: ആർട്ട് കുഞ്ഞേരി, അസിസ്റ്റന്റ് ഡയറക്ടർമാർ: സ്വാതി പാർവതി, സുമോദ് സുന്ദരൻ.

News Malayalam 24x7
newsmalayalam.com