നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍: വിഷമദ്യ ദുരന്തത്തില്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി

അതേസമയം മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി
നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍: വിഷമദ്യ ദുരന്തത്തില്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി
Published on

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി ശങ്കര്‍. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ച ആളുകള്‍ക്ക് എന്തിനാണ് ധന സഹായം നല്‍കുന്നതെന്നാണ് നടി ചോദിക്കുന്നത്. 

''10 ലക്ഷം രൂപ. ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ ഈ തുക നല്‍കുന്നത്, അല്ല. തന്റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്കാണ്. ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍. ദയവായി കുടിക്കരുത്. ആസക്തി ജീവിതത്തില്‍ മാത്രമല്ല, മരണത്തിലും മാന്യത കവര്‍ന്നെടുക്കുന്നു.'' എന്നാണ് കള്ളക്കുറിച്ചി എന്ന ഹാഷ് ടാഗിനൊപ്പം കസ്തൂരി എക്‌സില്‍ കുറിച്ചത്. 

അതേസമയം മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ചികിത്സയിലുള്ള 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നാല് ആശുപത്രികളിലായി 185 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ ഉള്ളവരെ തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി സുബ്രഹ്‌മണ്യം സന്ദര്‍ശിച്ചു . ബാധിക്കപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com