ദൃശ്യം 3 റിലീസ് മാറ്റിവച്ചു; പുതിയ റിലീസ് തീയതി പുറത്ത്

ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
 ദൃശ്യം 3
ദൃശ്യം 3
Published on
Updated on

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ റിലീസ് മാറ്റിവച്ചു. ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദ്യശ്യം 3' ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു.  പിന്നാലെയാണ് റിലീസ് തീയതി മാറ്റിയ വിവരം പുറത്തുവിടുന്നത്.

 ദൃശ്യം 3
ജോർജു കുട്ടിയുടെ ഒരുവിധം പ്രശ്നങ്ങളൊക്കെ കഴിഞ്ഞു, 'ദൃശ്യം 3' കുറച്ചുകൂടി ഇമോഷണലാണ്: ജീത്തു ജോസഫ്

2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ മൂന്നാം ഭാഗത്തിൽ എന്താകും സംഭവിക്കുക എന്ന ആകംക്ഷയിലാണ് ആരാധകർ. മോഹൻലാലിൻ്റെ ജന്മദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തുമെന്ന വാർത്തയും ആരാധാകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

2013 ഡിസംബർ 19 ന് ആണ് 'ദൃശ്യം' മലയാളത്തിൽ റിലീസ് ആകുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നുവിത്. 75 കോടി രൂപയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷൻ. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com